ബഫർ സോൺ: സർവ്വകക്ഷി യോഗം വിളിക്കണമെന്ന് കെ.എൽ.പൗലോസ്.


Ad
വയനാടടക്കമുള്ള കേരളത്തിലെ വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോണാക്കി ജനജീവിതത്തിലേക്ക് തീ കോരിയിടുന്ന കേന്ദ്ര നയത്തിനെതിരെ ശക്തമായി നിലപാടെടുക്കാൻ സംസ്ഥാന സർക്കാർ സർവ്വകക്ഷി യോഗം വിളിക്കണമെന്നു കെ.പി.സി.സി. മെമ്പർ കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു. ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ ഈ വിഷയത്തിൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുന്നോട്ടു വരണം. ജനങ്ങളുടെ ജീവനും ജീവിതവും പ്രതിസന്ധിയിലാവുന്ന പ്രശ്നമാണ് വ്യാപകമായ ബഫർ സോൺ പ്രഖ്യാപനം. ബഫർ സോൺ സീറോ പോയന്റിൽ ആക്കുകയാണ് ഏക പരിഹാര മാർഗ്ഗം. വനം വകുപ്പ് അധികൃതർ സീറോ പോയന്റ് മുതൽ ഒരു കിലോമീറ്റർ വരെ ബഫർ സോണി കാം എന്ന ശുപാർശ നൽകിയതു് സംസ്ഥാന സർക്കാർ അതേപടി അംഗീകരിച്ച് കേന്ദ്രത്തിന് അയച്ചതിന്റെ മറപിടിച്ചാണ് ഇപ്പോഴത്തെ കേന്ദ്ര തീരുമാനമുണ്ടായിരിക്കുന്നതു്. സംസ്ഥാന സർക്കാർ അതു തിരുത്തണം. വനത്തെയും വന്യമൃഗങ്ങളേയും സംരക്ഷിക്കാൻ താട്ടുകാരും ജനവാസ കേന്ദ്രങ്ങളും സർവതും ഹോമിക്കണമെന്ന് പറയുന്നത് മനുഷ്യത്വരഹിതമാണ്. പകരം മനുഷ്യനേയും ജനവാസ കേന്ദ്രങ്ങളേയും രക്ഷിക്കാൻ കുറഞ്ഞ പക്ഷം ബഫർ സോൺ സീറോ പോയിന്റിൽ ഒരുക്കി നിർത്തണം. അതിനായി സർവ്വകക്ഷി യോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *