കരട് വിജ്ഞാപനം പിൻവലിക്കുക – പനമരം പൗരസമിതി പ്രതിഷേധ പ്രകടനം നടത്തി


Ad
പനമരം : പരിസ്ഥിതി ലോല മേഖല  കരട് വിജ്ഞാപനത്തിനെതിരെ പനമരം പൗരസമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വയനാടൻ ജനതയെ ഒന്നടങ്കം ബാധിക്കുന്ന കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. വയനാടൻ കർഷകർ പ്രളയം, മണ്ണിടിച്ചിൽ, വിലത്തകർച്ച , കോവിഡ് തുടങ്ങി ദുരിതങ്ങൾ മൂലം കാർഷിക വിളകൾക്ക് വിപണി ലഭിക്കാതെ പ്രയാസപ്പെടുന്ന വേളയിലെ ഇടിത്തീ പോലെ വന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരിനിയമം നടപ്പിലാക്കിയാൽ വരും ദിവസങ്ങളിൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. എം.ആർ.രാമകൃഷ്ണൻ , കെ.സി.സഹദ്, റസാക്ക്.സി. പച്ചിലക്കാട്, കാദറുകുട്ടി കാര്യാട്ട്, വി.ബി.രാജൻ, ടി. ഖാലിദ്, മൂസ കൂളിവയൽ, എം.ശ്രീജിത്ത്, ഉമ്മർ കേളോത്ത്, നസീർ തിരുവാൾ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *