നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ക്രിക്കറ്റ് ബോൾ ത്രോയിൽ വെള്ളി നേടി വയനാട് സ്വദേശി വിഷ്ണു .


Ad
മാനന്തവാടി : അസ്സമിലെ ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന 36 മത്‌ നാഷണൽ  ജൂനിയർ അത്ലെക്റ്റിക് ചാമ്പ്യൻഷിപ്പിൽ ക്രിക്കറ്റ് ബോൾ ത്രോയിൽ വെള്ളി നേടി    എട്ടാം  ക്ലാസുക്കാരൻ  വി.കെ വിഷ്ണു. വാളേരി ഗവ.എച്ച്.എസ്.എസിലെ  എട്ടാം  ക്ലാസ് വിദ്യാർത്ഥിയായ വിഷ്ണു  ആദ്യമായാണ് ദേശീയ തലത്തിൽ  മത്സരിച്ചത്.. ജില്ലാ,സംസ്ഥാന മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ചാണ് വിഷ്ണു ദേശീയ തലത്തിലേക്ക് മത്സരിക്കാൻ അർഹത നേടിയിരുന്നത്.വാളേരി പള്ളിയാർക്കണ്ടി വീട്ടിൽ കേളുവിന്റെയും മാധുവിന്റെയും മകനാണ് വിഷ്ണു. ലവൻ,കുശൻ, രാധിക എന്നിവരാണ് സഹോദരങ്ങൾ .നിർധന കുടുംബമായതിനാൽ നാട്ടുകാരാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള ചിലവ് വഹിച്ചത്. വിഷ്ണുവിനെ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *