March 28, 2024

വയനാട്ടിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് പരിശീലനവുമായി നബാർഡ്

0

വയനാട്ടിലെ
 സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാസാമൂഹ്യ  സുരക്ഷ  പദ്ധതികൾ,  സുസ്ഥിര വരുമാന വർദ്ധക പദ്ധതികൾ,  സ്വാശ്രയ സംഘങ്ങളുടെ ഡിജിറ്റലൈസേഷൻ  എന്നീ വിഷയങ്ങളിൽ വിദഗ്ദ പരിശീലനം നൽകുന്നതിന് നബാർഡ് പ്രത്യക പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നുവില്ലജ് ലെവൽ പ്രോഗ്രാം എന്ന പേരിൽ 100 പരിശീലന പരിപാടികളാണ് 2021 മാർച്ച് അവസാനത്തോടെ പൂർത്തിയാക്കുവാൻ  ലക്ഷ്യമിടുന്നത്.  ഇതിലൂടെ 300 സ്വാശ്രയ സംഘങ്ങളിൽ നിന്നായി ചുരുങ്ങിയത് 3000 പേർക്കെങ്കിലും വിദഗ്ദ പരിശീലനം നൽകുവാൻ സാധിക്കുംവയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആണ്  പരിശീലന പരിപാടി ജില്ലയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുക.  വില്ലജ് ലെവൽ പ്രോഗ്രാം ജില്ലയിൽ സുഗമമായി നടപ്പിലാക്കുന്നതിന് ജില്ലാ തലത്തിൽ പദ്ധതി ആസൂത്രണ വിലയിരുത്തൽ സമിതിക്ക് രൂപം നൽകിനബാർഡ് ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിൽജില്ലാ ലീഡ് ബാങ്ക് മാനേജർ ബിവിനോദ്വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല,  അസ്സോസിയേറ്റ്  ഡയറക്ടർ റെവ.ഫാജിനോജ്‌ പാലത്തടത്തിൽപ്രോഗ്രാം ഓഫീസർ ജോസ്.പി ,   ശക്തി  കോ ഓർഡിനേറ്റർ ജാൻസി ജിജോ, ജില്ലയിലെ  സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്സ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾപരിശീലന പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ പ്രാദേശികമായി നടപ്പിലാക്കുവാൻ സമതി തീരുമാനം എടുത്തുപരിശീലന പരിപാടിക്ക് ജില്ലയിലെ സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്സ് ശക്തി ആനിമേറ്റേഴ്സ്വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റീജിയണൽ കോ ഓർഡിനേറ്റർസ് എന്നിവർ നേതൃത്വം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *