March 29, 2024

പുത്തുമല പുനരധിവാസ പ്രവർത്തിയിൽ അർഹരെ അവഗണിക്കരുത് :കെ സി റോസക്കുട്ടി ടീച്ചർ

0
A Rosa Teacher 2.jpg
കേരളത്തെ ഒന്നാകെ നടുക്കിയ പുത്തുമല ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെ സി റോസക്കുട്ടി ടീച്ചർ. പുത്തുമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സമര കേന്ദ്രത്തിൽ എത്തി ഇവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ആയിരുന്നു ടീച്ചറുടെ പ്രതികരണം. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാത്ത  കുടുംബങ്ങളാണ് കുടിൽ കെട്ടി സമരം തുടങ്ങിയത്. പുത്തുമല പ്രളയബാധിതർക്കായി മേപ്പാടി പൂത്തക്കൊല്ലിയിൽ വീടു നിർമാണം  നടക്കുന്നയിടത്താണ് കുടുംബങ്ങൾ അനിശ്ചിതകാല സമരം നടത്തുന്നത്.
സ്വന്തമെന്ന് പറഞ്ഞിരുന്നതെല്ലാം നഷ്ടപ്പെട്ടതിന്റെ ദുരന്ത സ്മരണകളുമായി വാടക മുറികളിലോ, ബന്ധു വീടുകളിലോ കഴിയുകയായിരുന്നു  ഇവിടുത്തുകാർ. ഒറ്റ ദിവസം കൊണ്ട് ഒറ്റപ്പെട്ടു പോയവര്‍ക്ക് നേരെ നാടൊന്നാകെ കൈകള്‍ നീട്ടിയപ്പോള്‍ പുത്തുമലയില്‍ രൂപം കൊണ്ട ദുരന്തത്തിന്റെ നിലയില്ലാക്കയങ്ങളില്‍ നിന്നുമവര്‍ സര്‍വ്വ ശക്തിയുമെടുത്ത് നീന്തിക്കയറുകയായിരുന്നു. മറ്റുള്ളവരുടെ കരുതലാണ് അവരെ തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അന്നവര്‍ക്കരികിലേക്ക് ഭക്ഷണമായും വസ്ത്രമായും ഒഴുകിയെത്തിയ കാരുണ്യവണ്ടികളെ തടയാന്‍ പ്രളയത്തിന്റെ കുത്തൊഴുക്കിന് പോലുമായില്ല. എന്നാല്‍, എല്ലാം നഷ്ടപ്പെട്ട ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം  എങ്ങുമെത്തിയില്ല.
പുനരധിവാസത്തിന് ആവശ്യമായ ഭൂമി ഉണ്ടായിട്ടും അർഹതപ്പെട്ട ആളുകളെ ഒഴിവാക്കിയ നടപടിയാണ് സർക്കാർ സ്വീകരിച്ചത്. നിലവിൽ അവർ താമസിക്കുന്ന ഇടങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രളയ ബാധിത മേഖലകളിൽ ഉള്ള മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം.
എന്നാൽ സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പട്ടികയിൽ ഇടം പിടിക്കാതെ ഇനിയും ഒരുപാട് കുടുംബങ്ങൾ ഉണ്ട് എന്ന യാഥാർത്ഥ്യം ആരും മനസ്സിലാക്കിയില്ല. വാടക കൊടുക്കാൻ നിർവാഹമില്ലാഞ്ഞിട്ടും വാടക വീടുകളിൽ കഴിയേണ്ടിവരുന്ന കുടുംബങ്ങളാണ് നിർദ്ദിഷ്ഠ പുനരധിവാസ കേന്ദ്രത്തിന് സമീപമായി കുടിൽ കെട്ടി സമരം ചെയ്യുന്നത്.  എന്നാൽ ഇവരെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാട്സ്വീകരിക്കുകയാണ് സ്ഥലം എംഎൽഎയും സർക്കാരും, പുനരധിവാസ സ്ഥലത്തിനടുത്ത് ഏകദേശം ഒരു മണിക്കൂറിലധികം ചെലവഴിച്ച എംഎൽഎ ഇവരുമായി സംസാരിക്കാൻ തയ്യാറാകാത്തതും സമരക്കാർക്ക് അതൃപ്തിയുണ്ട്.
 സർക്കാർ ഫണ്ടുകൾ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനായി വിനിയോഗിച്ചു എന്ന് പറയുമ്പോഴും സർക്കാർ സംവിധാനങ്ങളുടെ പോരായ്മ തന്നെയാണ് പുത്തുമല പുനരധിവാസ കേന്ദ്രത്തിലും കാണാൻ കഴിയുന്നത് ഇക്കാര്യത്തിൽ കാര്യക്ഷമമായ സർക്കാർ ഇടപെടൽ വേണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ടീച്ചർ ആവശ്യപ്പെട്ടു. ടീച്ചർക്കൊപ്പം മേപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി, ഐഎൻടിയുസി എൻ നേതാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിവർ സംഭവസ്ഥലത്ത് സന്ദർശിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *