June 10, 2026

കാട്ടാന ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.

0
IMG-20210209-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടാന ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. ചേകാടി ഉച്ചമ്പള്ളി വീട്ടിലെ ആദിത്യ (17 )നാണ് പരിക്കേറ്റത്. തലനാരിഴകക്കാണ് വലിയ അപകടം ഒഴിവായതെന്നും ദൃസാക്ഷി വിനോദ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം  അഞ്ചരയോടെ വീടിന് സമീപത്ത് കെട്ടിയിരുന്ന പോത്തിനെ അഴിക്കുന്ന സമയത്ത് ആന ഓടി വരുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വീഴ്ച്ചയിൽ കൈക്കും കാലിനും പരിക്കേറ്റത്. അപ്പപാറ ചേകാടിയിലാണ് സംഭവം. വീഴ്ച്ചയിൽ ഇടത് കൈയ്യുടെ എല്ല് പൊട്ടിയിട്ടുണ്ട്. ആന ചീറി പുറകേ വരുന്നതിനിടയിൽ സമീപത്തെ വീട്ടിലെ ഒരാൾ പാലത്തിന് മുകളിൽ നിന്ന് കല്ലറിഞ്ഞ് ഓടിക്കുകയായിരുന്നു. ചക്ക തിന്നാൻ സന്ധ്യ മയങ്ങുമ്പോൾ  തോട്ടത്തിൽ കയറാൻ ആന സമീപത്ത് തമ്പടിക്കുന്നതായും നാട്ടുകാർ പറഞ്ഞു. സമീപ കൃഷിയിടത്തിലെ നിരവധി  കവുങ്ങും കാട്ടാന നശിപ്പിച്ചിട്ടുണ്ട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *