അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രാമവാസത്തിന് ബുധനാഴ്ച്ച മാനന്തവാടി നിയോജക മണ്ഡലത്തിൽ തുടക്കം


Ad
കൽപ്പറ്റ: അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയും, കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയും സംയുക്തമായി നടത്തുന്ന ഗ്രാമീണ സമ്പർക്ക പരിപാടിയായ ഗ്രാമ വാസം, “നാടറിഞ്ഞു, വീടറിഞ്ഞു, മനസ്സറിഞ്ഞു, നാട്ടു വഴികളിലൂടെ ഒരു യാത്ര”ബുധനാഴ്ച വയനാട്ടിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ നടക്കും . കേരളത്തിലെ ആദ്യത്ത പരിപാടിയാണ് പൈലറ്റ് അടിസ്ഥാനത്തിൽ വയനാട്ടിൽ തുടങ്ങുന്നത്. ബൂത്ത് തല പ്രവർത്തനങ്ങൾ ശക്തമാക്കാനും, കോൺഗ്രസിന്റെ പാരമ്പര്യം, കോൺഗ്രസ് ഗവൺമെന്റുകൾ നടപ്പിലാക്കിയ വികസനങ്ങൾ എന്നിവ വിശദീകരിച്ചു കൊണ്ട് , മതേതരത്വത്തിൽ വിശ്വസിക്കുന്ന സാധാരണ ജനങ്ങളെ കോൺഗ്രസിലേക്കു തിരിച്ചു കൊണ്ടുവരാനും വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. എ.ഐ. സി. സി യെ പ്രതിനിധീകരിച്ചു കൊണ്ട്. സെക്രട്ടറി പി.വി. മോഹനനാണ് ഗ്രാമവാസത്തിനെത്തുന്നത്. സാധാരണക്കാരായി ജനങ്ങളുടെ കുടെ താമസിച്ചു. അവർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും, എല്ലാ തലത്തിലുമുള്ള , കോൺഗ്രസ് പ്രവർത്തകരും നേതാക്കളും നിങ്ങളോടൊപ്പമുണ്ട് എന്ന സന്ദേശം നൽകുകയുമാണ് ഈ ഗ്രാമവാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബൂത്ത് തല പ്രവർത്തകരെ സാധാരണ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തുവാനും ബുത്തുകൾക്കു കൂടുതൽ ശക്തി പകരുവാനും ജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം ശക്തമാക്കാനും ഗ്രാമവാസം കൊണ്ട് സാധിക്കും. കോൺഗ്രസിൻറെ ബുത്ത് തലം മുതൽ നിയോജക മണ്ഡലത്തിലെ എ.ഐ. സി.സി. ഭാരവാഹികൾ വരെയുള്ളവർ അദ്ദേഹവുമായി ആശയവിനിമയം നടത്തും ഏറ്റവും താഴെ തട്ടിലെ പ്രവർത്തകരെ ശാക്തീകരിക്കുകയും പ്രാദേശിക തലത്തിലുള്ള പാർട്ടി പ്രവർത്തകർക്ക് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രോത്സാഹനം നൽകുകയുമാണ് ഗ്രാമവാസത്തിൻറെ മറ്റൊരു ലക്ഷ്യം.
അനുബന്ധ പരിപാടികളായി ബൂത്ത് പ്രസിഡണ്ടുമാരെയും ബൂത്ത് ലെവൽ ഏജന്റ് മാരെയും മാത്രം പങ്കെടുപ്പിച്ച് വൺ പേജ് വൺ ഫാമിലി എന്ന വർക്ക് ഷോപ്പും, ബൂത്ത് തല – അവലോകനവും, ജനശക്തി പരിപാടിയും അന്ന് തന്നെ നടക്കുമെന്ന് കെ.പി. സി,സി, വൈസ് പ്രസിഡണ്ട് കെ.സി. റോസക്കുട്ടി ടീച്ചർ, കെ.പി. സി.സി. ജനറൽ സെക്രട്ടറി പി.കെ. ജയലക്ഷ്മി, ഡിസിസി വൈസ്  പ്രസിഡന്റ്   എം .എ ജോസഫ്, എ ഐ സി സി കോർഡിനേറ്റർ ബിജു ശിവരാമൻ എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൂടാതെ കർഷക പ്രശ്നങ്ങൾ പഠിക്കുന്നതിനും കർഷക സമരത്തിന് കൃഷിയിടത്തിൽ വെച്ച് പിന്തുണ നൽകുന്നതിനു മായി എടവക
പഞ്ചായത്തിലെ രണ്ട് നാലിലുള്ള കർഷിക ഗവേഷകൻ അയൂബ്
തോട്ടോളിയുടെ സഫ ഓർഗാനിക് ഫാം എ.ഐ.സി.സി. സെക്രട്ടറിയും പ്രതിനിധികളും സന്ദർശിക്കും .കർഷക പ്രതിനിധികളുമായി കൃഷിയിടത്തിൽ വെച്ച് തന്നെ ചർച്ച നടത്തും.
സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾ, പഴയകാല കോൺഗ്രസ്
പ്രവർത്തകർ, നേതാക്കൾ, സമൂഹത്തിലെ താഴെ തട്ടിൽ നിന്നും ഉയർന്നു
വരുന്ന സമൂഹത്തിനു മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങൾ, പ്രത്യേക
മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവർ എന്നിവരെ ആദരിക്കുകയും
ചെയ്യുന്നതായിരിക്കും
രാവിലെ 10 മണിക്ക് മാനന്തവാടി കോൺവെൻറ് കുന്നിൽ കോളനി സന്ദർശനത്തോടെയാണ് ഗ്രാമവാസത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം . കൽപ്പറ്റ നാരായണൻ മാഷ് ഉദ്ഘാടനം നിർവ്വഹിക്കും. പട്ടികവർഗ്ഗ മേഖലയിലെ വിവിധ പ്രവർത്തകരും പ്രതിനിധികളുമായി അവിടെ വെച്ച് കൂടികാഴ്ച നടത്തും. പ്രാദേശിക മാധ്യമ പ്രവർത്തകരുമായി ചർച്ച, സാമൂഹ്യ സാംസ്കാരിക- കലാ-കായിക മേഖലയിലുള്ളവരുമായി ആശയ വിനിമയം എന്നിവ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് കേരളത്തിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും ഗ്രാമ വാസം നടക്കും. കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഓൺ ലെൻ ആയി പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.സി. റോസക്കുട്ടി ടീച്ചർ പി.കെ. ജയലക്ഷ്മി, ഡിസിസി വൈസ്  പ്രസിഡന്റ് . എം .എ ജോസഫ് ബിജു ശിവരാമൻ എന്നിവർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *