തെരുവോര കച്ചവടത്തിനെതിരെ വ്യാപാരികൾ കലക്ട്രേറ്റ് മാർച്ച് നടത്തി.


Ad
കൽപ്പറ്റ: ജില്ലയിലെ  ടൗണുകളിൽ അനിയന്ത്രിതമായി നടക്കുന്ന തെരുവോര കച്ചവടം നിയന്ത്രിക്കണമെന്നടക്കം മറ്റ് നിരവധി ആവശ്യങ്ങൾ ഉന്നയിച്ച്ക്കൊണ്ട്  വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ചും, ധർണ്ണയും  നടത്തി. ധർണ്ണയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ശ്രീ.കെ.കെ.വാസുദേവൻ നിർവ്വഹിച്ചു.  അനുകുല തിരുമാനമുണ്ടായില്ലെങ്കിൽ  ഈ വർഷത്തെ   മുൻസിപ്പൽ,പഞ്ചയത്ത് ലൈസൻസുകൾ പുതുക്കുന്നത്  വ്യാപാരികൾ ബഹിഷ്ക്കരിക്കുമെന്ന്  വാസുദേവൻ പറഞ്ഞു. 
കോവിഡ് പക്കേജ് പ്രഖ്യപിക്കുക, വ്യാപാരി ക്ഷേമനിധി കര്യക്ഷമമാക്കുക, പഞ്ചായത്ത് ,മുൻസിപ്പൽ ലൈസൻസ് തുക മിനിമം നൂറ് രുപയാക്കുക, പഞ്ചായത്ത് ഷോപ്പിംങ്ങ് മുറി വാടക വർദ്ധനവ് കോവിഡ് സഹചര്യത്തിൽ ഈ വർഷം  ഒഴിവാക്കുക,  തുടങ്ങിയ നിരവധി അവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
 ജനറൽ സെക്രട്ടറി ഒ.വി വർഗ്ഗീസ്  സ്വാഗതം പറഞ്ഞു, കെ.ടി.ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ഉസ്മാൻ ,നൗഷാദ് കാക്കവയൽ, മത്തായി ആതിര, കെ. കുഞ്ഞിരായിൻ ഹാജി, ശ്രീജ ശിവദാസ്, അജിത് ക്ലാസിക്, അഷറഫ് കൊട്ടരം, ഉണ്ണി കാമിയോ, സിവി വർഗ്ഗിസ് , വി.ഹരിദാസ്, എ പി ശിവദാസ് എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *