ഗ്രാമ നന്മ വീണ്ടെടുക്കാൻ ഗാന്ധിജിയുടെ വഴിയെ തിരിച്ച് നടക്കണം.: കൽപ്പറ്റ നാരായണൻ


Ad
 
മാനന്തവാടി: കർഷകരെയും ഗ്രാമങ്ങളെയും അവയുടെ നന്മയും വീണ്ടെടുക്കാൻ ഗാന്ധിജി സഞ്ചരിച്ച വഴിയെ തിരിച്ച് നടക്കണമെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി  മാനന്തവാടി നിയോജക മണ്ഡലത്തിൽ നടത്തിയ ഗ്രാമവാസം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കെട്ടിയ വേഷങ്ങൾ അഴിച്ചുമാറ്റി സത്യത്തിൻ്റെയും ലാളിത്യത്തിൻ്റെ വഴിയെ സഞ്ചരിച്ചാൽ മാത്രമെ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ആശയം സാക്ഷാത്കരിക്കപ്പെടുകയുള്ളൂവെന്ന്  അദ്ദേഹം പറഞ്ഞു. കാർഷിക സമരത്തിൻ്റെ പശ്ചാതലത്തിൽ ഗ്രാമങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം ഉണ്ടാകണമെന്നും കൽപ്പറ്റ നാരായണൻ കൂട്ടിച്ചേർത്തു.  മാനന്തവാടി കോൺവെൻ്റ് കുന്നിൽ പട്ടികവർഗ്ഗ വിഭാഗത്തിലെ പ്രതിനിധികളുമായും എടവക രണ്ടേ നാലിൽ അയൂബ് തോട്ടോളിയുടെ കൃഷിയിടത്തിൽ     കർഷകർ ചർച്ച നടത്തി. അഖിന്ത്യോ കോൺഗ്രസ് കമ്മിറ്റിയുടെ നയരേഖയിലേക്കും   നിയമസഭാ തിരഞ്ഞെടുപ്പിനുള്ള   പ്രകടന പത്രികയിലേക്കും  ഇവിടെ നിന്നുയരുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന്  എ.ഐ. സി.സി. സെക്രട്ടറി  പി.വി. മോഹൻ പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജിൻസ് ഫാൻ്റസി, കെ.വി. ജോസ്, ഫ്രാൻസിസ് ബേബി,  റഷീദ് നീലാംബരി ,  നിസാം, കെ.എം.ഷിനോജ്,  മധു എടച്ചന  ,  സണ്ണി മാനന്തവാടി  അവനീത് ഉണ്ണി, കെ.രേണുക , അജയ് പനമരം എന്നിവരെ  ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. 
മാനന്തവാടി കോൺവെൻ്റ് കുന്നിൽ നടന്ന ഗ്രാമവാസം  ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ  കെ.പി. സി.സി. വൈസ് പ്രസിഡണ്ട് കെ.സി.റോസക്കുട്ടി ടീച്ചർ  അധ്യക്ഷത വഹിച്ചു.   
കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ ഇ. മുഹമ്മദ് കുഞ്ഞി,  പി.കെ. ജയലക്ഷ്മി , കെ.പി.സി.സി.സെക്രട്ടറിമായ  വി.ബാബുരാജ്, , വി .സുധാകരൻ, 
 കെ.കെ. അബ്രാഹം, ഡി.സി.സി. വൈസ് പ്രസിഡണ്ട് എം.എ.ജോസഫ് , ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ,എ .ഐ .സി .സി . കോഡിനേറ്റർ ബിജു ശിവരാമൻ, അഡ്വ. ബ്രിജേഷ്,
മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഡെന്നിസൺ കണിയാരം തുടങ്ങിയവർ  സംബന്ധിച്ചു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *