ഗോത്ര ജ്വാലയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്


Ad
നൂൽപ്പുഴ  :പത്താം ക്ലാസ്സ്‌ പരീക്ഷയ്ക്ക്  തയാറെടുക്കുന്ന കാട്ടു നായിക്ക ഗോത്രത്തിലെ കുട്ടികൾക്ക് പരീക്ഷാ പേടിയെ അകറ്റുന്നതിനും, ഓർമ്മ ശക്തി  വർധിപ്പിക്കുന്നതിനും  മെമ്മറി ട്രിക്കുകളും,ശ്വസന ക്രിയകളും, യോഗയും, ആയുഷ് മരുന്നുകളുമായി  നാഷണൽ ആയുഷ് മിഷന്റെ കീഴിലുള്ള വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ  യൂണിറ്റ്.കല്ലൂർ  രാജീവ്‌ ഗാന്ധി കാട്ടുനായ്ക്ക 
ട്രൈബൽ റസിഡൻസി സ്കൂളിൽ ആണ് 'ഗോത്ര ജ്വാല' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത് . പാഠഭാഗങ്ങൾ പഠിക്കേണ്ട രീതികളെ കുറിച്ചും, ഓർമ ശക്തി  വർധിപ്പിക്കുന്നതിന് ചെയ്യേണ്ട മെമ്മറി ട്രിക്കുകളെക്കുറിച്ചും   ആയുഷ്
ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ അരുൺ ബേബി  ക്ലാസ്സുകളെടുത്തു. മെമ്മറി ബൂസ്റ്റേഴ്സ് ആയ   ബ്രഹ്മി, കുടങ്ങൽ, ശങ്കു പുഷ്പം, അമുക്കുര, വയമ്പ്  തുടങ്ങിയ  ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുകയും, വിതരണം  ചെയ്യുകയും ചെയ്തു. കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിലെ യോഗ മെഡിക്കൽ ഓഫീസർ  ഡോ: വിജയകുമാർ ഓർമ്മ ശക്തി  കൂട്ടുന്നതിനും, മന സംഘർഷം അകറ്റുന്നതിനുമുള്ള  പ്രാണയാമ മുറകളും, യോഗയും  പരിശീലിപ്പിച്ചു. സ്കൂൾ കൗൺസിലർ ടീച്ചർ  അഫ്‌സീന നന്ദി  രേഖപ്പെടുത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *