March 29, 2024

വയനാട് സോഷ്യൽസർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വില്ലജ് ലെവൽ പ്രോഗ്രാമിന് തുടക്കമായി

0
Pazhoor 04.jpg

വയനാട്ടിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാസാമൂഹ്യ  സുരക്ഷ  പദ്ധതികൾ,  സുസ്ഥിര വരുമാന വർദ്ധക പദ്ധതികൾ,  സ്വാശ്രയ സംഘങ്ങളുടെ ഡിജിറ്റലൈസേഷൻ  എന്നീ വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകുന്നതിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വില്ലജ് ലെവൽ പ്രോഗ്രാമിന്  തുടക്കമായി. ജില്ലാതല ഉദ്ഘാടനം സെന്റ് ആന്റണീസ് യു പി സ്കൂളിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല നിർവ്വഹിച്ചു. നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ ജയലളിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഈ ശക്തി പ്രോഗ്രാം കോ ഓർഡിനേറ്റർ ജാൻസി ജിജോ, റീജിയണൽ കോ ഓർഡിനേറ്റർ ഷീന ആന്റണി എന്നിവർ സംസാരിച്ചു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ സിന്ധു വിനോദ്, വയനാട് സോഷ്യൽ സർവീസ് കോ ഓർഡിൻറ്റർ സുജ മാത്യു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

മാനന്തവാടി പാലക്കുളി  സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിലിന്റെ അദ്ധ്യക്ഷതയിൽ മാനന്തവാടി മുനിസിപ്പൽ കൗൺസിലർ എം.നാരായണൻ   ഉദ്ഘാടനം ചെയ്തു.  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.റീജിയണൽ കോ ഓർഡിനേറ്റർ ആലീസ് സിസിൽ    എന്നിവർ സംസാരിച്ചുഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ സുധാകരൻ.എം   വയനാട് സോഷ്യൽ സർവീസ്  ശക്തി  ആനിമേറ്റർ സാൽവി ചാക്കോ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

 

കോട്ടത്തറ മടക്കുന്നു   സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി കോട്ടത്തറ സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് സെലിൻ തേക്കിലകട്ടിലിന്റെ  അദ്ധ്യക്ഷതയിൽ കോട്ടത്തറ സെറ്റ് ആന്റണീസ് പള്ളി വികാരി റെവ.ഫാ.സെബാസ്ററ്യൻ എലവനപ്പാറ    ഉദ്ഘാടനം ചെയ്തു.  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രൊജക്റ്റ് കോ ഓർഡിനേറ്റർ അഭിനന്ദ് ജോർജ് , റീജിയണൽ കോ ഓർഡിനേറ്റർ ആലീസ് ഷൈനി ദേവസ്യ എന്നിവർ സംസാരിച്ചുഫിനാൻഷ്യൽ ലിറ്ററസി കൗൺസലർ കെശശീധരൻ നായർ    വയനാട് സോഷ്യൽ സർവീസ്  ശക്തി  ആനിമേറ്റർ മഞ്ജുഷ ഷിമ്മി  എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *