April 27, 2024

ആട് ഗ്രാമം പദ്ധതിയുമായി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി .

0

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗത്തിൽ വരുന്ന സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഒരു വരുമാന വർദ്ധക പരിപാടി എന്ന നിലയിൽ ആടുവളർത്തൽ വ്യാപകമാകുന്ന പദ്ധതിക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിക്കുന്നു. ആട് ഗ്രാമം എന്ന  പദ്ധതി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ആണ് നടപ്പിലാക്കുന്നത്. തവിഞ്ഞാൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപെട്ട 09 സ്വാശ്രയ സംഘങ്ങളിൽ നിന്നുള്ള 90 വനിതകൾക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക. ഓരോ ഗുണഭോക്താവിനും ചുരുങ്ങിയത് 03 ആടുകൾ വീതമാണ് പദ്ധതിയിലൂടെ ലഭിക്കുക. ഓരോരുത്തർക്കുമുള്ള അടിസ്ഥാന സ്വകാര്യങ്ങൾക്കനുസരിച്ചു ആടുകളുടെ എണ്ണം കൂട്ടാവുന്നതാണ്. പദ്ധതിയിൽ അംഗങ്ങളാകുന്ന വനിതകൾക്ക് ആട് വളർത്തലിൽ 04 ദിവസത്തെ പരിശീലനം നൽകും. കൂടാതെ മാതൃകാപരമായി നടത്തിവരുന്ന ആട് ഫാമുകളിലേക്ക് പഠന യാത്രകൾ നടത്തും. കൂടാതെ ആടുകളെ വാങ്ങുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വയ്പ് ക്രമീകരിച്ചു നൽകും. ഒപ്പം ഗുണമേന്മയുള്ള ആടുകളെ കണ്ടെത്തുന്നതിനും വിൽപ്പന നടത്തുന്നതിനും സഹായം നൽകും.എടമുണ്ട, കാവിൽപാടം, പാലോട്ട്, ആലക്കമുറ്റം എന്നിവിടങ്ങളിലെ സ്വാശ്രയ സംഘങ്ങളിൽ നിന്നും ഉള്ള 90 അംഗങ്ങളെ ഈ പദ്ധതിക്കായി ഇതിനോടകം തെരഞ്ഞെടുത്തു. പദ്ധതിയുടെ നടത്തിപ്പിന് നബാർഡ് ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, റീജിയണൽ കോ ഓർഡിനേറ്റർമാരായ ഷീന ആന്റണി, ഷൈനി ദേവസ്യ എന്നിവർ അടങ്ങുന്ന ആസൂത്രണ വിലയിരുത്തൽ സമതി രൂപികരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *