പുരസ്കാരനിറവിൽ മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം


Ad
.
2019 – 20 വർഷത്തെമികച്ച ക്ഷീരസംഘത്തിനുള്ള (Apcos ) മിൽമ മലബാർ മേഖലാ യൂണിയൻ അവാർഡും വയനാട്ജില്ലാ അവാർഡും മാനന്തവാടി ക്ഷീരസംഘത്തിന് ലഭിച്ചു.
മാനന്തവാടി താലൂക്കിലെ അഞ്ച് വില്ലേജുകൾ പ്രവർത്തന പരിധിയായി 28/12/1963  ൽ 26 കർഷകരിൽ നിന്നും 44 ലിറ്റർ പാൽ പ്രതിദിന സംഭരണവുമായി ആരംഭിച്ചതാണ് മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം.1968 ൽ പാൽ ലഭ്യത കുറവുമൂലം പ്രവർത്തനം നിലച്ചെങ്കിലും 1972 ൽ മാനന്തവാടി പഞ്ചായത്ത് പ്രവർത്തന പരിധി ആക്കികൊണ്ട് പുനരാരംഭിച്ചു. 2003 ൽ ആനന്ദ് മാതൃക സംഘം ആയി മാറിയ  സംഘത്തിൽ 2009 വർഷത്തിൽ BMC സ്ഥാപിക്കുകയും വിവിധ ഘട്ടങ്ങളിലായി  സംഘത്തിൻ്റെ ശീതീകരണ ശേഷി 20,000 ലിറ്റർ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ  മാനന്തവാടി മുനിസിപ്പാലിറ്റി പ്രവർത്തന പരിധി ആയിട്ടുള്ള സംഘം 1500 കർഷകരിൽനിന്നും പ്രതിദിനം22000 ലിറ്റർ പാൽ വരെ സംഭരിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന ആപ്കോസ് സംഘമായി മാനന്തവാടി ക്ഷീരസംഘം വളരുകയുണ്ടായി. 
മാനന്തവാടി നഗരത്തിൽ സ്വന്തം ഉടമസ്ഥതയിൽ 34 സെൻറ് സ്ഥലത്ത് 10,000 അടി വിസ്തീർണത്തിലുള്ള സംഘം കെട്ടിടത്തിൽ കമ്പ്യൂട്ടറൈസ് ചെയ്ത ഓഫീസിനോട് ചേർന്ന് 20,000 ലിറ്റർ പാൽ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള BMC യൂണിറ്റും മുന്നൂറോളം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും കമ്പ്യൂട്ടറൈസ്ഡ് ലാബും, കാലിതീറ്റ ഡിപ്പോയും പ്രവർത്തിച്ചുവരുന്നു.  സംഘത്തിൻ്റെ പ്രവർത്തന പരിധിയിൽ 120 ഓളം പാൽസംഭരണ കേന്ദ്രങ്ങളും 
22 കാലിത്തീറ്റ ഡിപ്പോകളുമുണ്ട്.  കാലിത്തീറ്റ, പിണ്ണാക്ക്, ചോളപ്പൊടി തുടങ്ങിയവയും അരിയും  കുറഞ്ഞ നിരക്കിൽ കർഷകർക്ക് ഡിപ്പോകൾ വഴി എത്തിച്ച് നൽകുവാൻ സാധിക്കുന്നു. പാൽ  സംഭരിക്കുന്നതിനായി സംഘത്തിന് സ്വന്തമായി  വാഹനവും ഉണ്ട്.
അവശത അനുഭവിയ്ക്കുന്ന ക്ഷീരകർഷകർക്കുള്ള ചികിത്സ ധനസഹായമായി 3000 മുതൽ 10,000 രൂപ വരെയും മൃഗചികിത്സ സഹായമായി 5000 രൂപ വരെയും കാലിത്തീറ്റ സബ്സിഡിയായി ചാക്ക് ഒന്നിന് 15 രൂപയും കളക്ഷൻ സെൻ്റർ നവീകരണത്തിന്  5000 രൂപ വരെയും നൽകുന്നു. കർഷകരുടെ പശുക്കളെ ഇൻഷൂർ ചെയ്യുന്നതിനായി സംഘം മുൻകൈയെടുത്ത് ഇൻഷുറൻസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇപ്പോൾ വന്ന ചർമമുഴ രോഗത്തിൻ്റെ വാക്സിൻ  മൃഗസംരക്ഷണ വകുപ്പും സംഘവും സംയുക്തമായി ഏറ്റെടുത്തു നടത്തുന്നു.  കൂടാതെ വിവിധ പരിശീലന പരിപാടികളും മിൽമയിൽ നിന്നും നേരിട്ടും റബർമാറ്റ്, വൈക്കോൽ, പച്ചപ്പുല്ല്, സൈലേജ് എന്നിവ സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കി കൊടുക്കാൻ സംഘത്തിന് സാധിക്കുന്നുണ്ട്.എല്ലാ വർഷവും ജൂൺ മാസത്തിൽ വിദ്യാലയങ്ങൾ തുറക്കുന്ന തോടനുബന്ധിച്ചും ഓണത്തിനും കർഷകർക്ക് അധികവില സ്ഥിരമായി നൽകിവരുന്നു.
2018 ലെ മഹാപ്രളയം സമാനതകളില്ലാത്ത നാശനഷ്ടം സംഘത്തിലെ കർഷകർക്ക് വരുത്തിയപ്പോൾ ഏറെ ആശ്വാസ നടപടികൾ സ്വീകരിക്കാനായി. പശുക്കളെ നഷ്ടപ്പെട്ട 42 കർഷകർക്ക് പശുക്കളെയും കന്ന് കുട്ടികളെയും സംഭാവനയിലൂടെയും , മിൽമയുടെയും ക്ഷീരവികസന വകുപ്പിന്റെ സഹായത്തോടെയും നൽകാനായി. 92 തൊഴുത്തുകൾ പുനർ നിർമിക്കാൻ മിൽമ NDDB വഴി വലിയ സഹായമാണ് ചെയ്തത്.
 2020- 2021 സാമ്പത്തിക വർഷത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം 500 ഓളം കർഷകർക്ക് ഒരു കോടി യിലേറെ രൂപ വായ്പ ലഭ്യമാക്കുവാനും സാധിച്ചു. കൂടാതെ  ക്ഷീര വികസനവകുപ്പ്, മിൽമ, മൃഗസംരക്ഷണ വകുപ്പ്, കെ എൽ ഡി ബോർഡ് തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും സംഘം ഏറ്റെടുത്തു കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. 
കാർഷിക രംഗത്ത് മറ്റെല്ലാ മേഖലയിലും വിലയിടിവും കാലാവസ്ഥാ വ്യതിയാനവും കോവി ഡ് പ്രതിസന്ധിയുമൊക്കെ സമാനതകളില്ലാത്ത പ്രതിസന്ധി തീർത്തപ്പോൾ ഇന്നും അതിജീവനത്തിനായി പ്രവാസികളും ചെറുപ്പക്കാരുമൊക്കെ ക്ഷീരമേഖല തെരഞ്ഞെടുക്കുന്നതിനെ തുടർന്ന് ഉൽപാദനത്തിൽ ഗണ്യമായ വർദ്ധന വുണ്ടാകുന്നു. ഈ സാഹചര്യത്തിൽസംഘത്തിൻ്റെ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനുവേണ്ടി മിൽമയിൽ നിന്നും 15000 ലിറ്റർ സംഭരണശേഷിയുള്ള സൈലോ സ്റ്റോറേജ് ടാങ്ക് സംഘത്തിൽ പുതുതായി സ്ഥാപിച്ചു.  NPDB ധനസഹായത്തോടെ 20 KW സോളാർ പാനൽ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നു.  കൂടാതെ 22000 Ltr ശേഷിയുള്ള  മാലിന ജല സംസ്കരണ പ്ലാൻറ് നിർമാണപ്രവർത്തനവും അവസാനഘട്ടത്തിലാണ്. 
2006-2007, 2013 -14 വർഷത്തിൽ വയനാട് ജില്ലയിലെ ഏറ്റവും നല്ല ആപകോസിനുള്ള മിൽമ പുരസ്കാരവും 2015-16 വർഷത്തിൽ ഏറ്റവും നല്ല ആപകോസിനുള്ള സംസ്ഥാന സർക്കാരിൻ്റെ വർഗീസ് കുര്യൻ അവാർഡുംസംഘത്തിന് ലഭിച്ചു .കൂടാതെ കേരളാഫീഡ്സ്, കെ.എസ് കാലിത്തീറ്റ കമ്പനികളുടെ ഏറ്റവും നല്ല ഡീലർക്കുള്ള അംഗീകാരവും ലഭിച്ചുണ്ട്.
 23 സ്ഥിരം ജീവനക്കാരും 24 താൽക്കാലിക ജീവനക്കാരും സംഘത്തിൽ ജോലി ചെയ്യ്ത് വരുന്നു. സംഘം  ഓഫീസ് 2000 മുതൽ പൂർണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ആണ് സംഘത്തിലെ മുഴുവൻ കർഷകരുടെയും ആധാർ നമ്പർ,  ബാങ്ക് അക്കൗണ്ട് നമ്പർ,  ഫോൺ നമ്പർ അഡ്രസ് എന്നിവ ലഭ്യമാണ്. കർഷകർ ഉപയോഗിക്കാൻ  ഓഫീസിൽ ഇൻഫർമേഷൻ കിയോസ്ക്കുമുണ്ട്. സംഘം പൂർണമായും സിസി ക്യാമറ നിരീക്ഷണത്തിലാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *