April 16, 2024

മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ ‘കിസാൻ റേഡിയോ’ : ലോഗോ കൃഷി മന്ത്രി പ്രകാശനം ചെയ്തു.

0
Whatsapp Image 2021 02 10 At 6.34.54 Pm.jpeg
മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ 'കിസാൻ റേഡിയോ' നാടിന് സമർപ്പിച്ച് മന്ത്രി വി എസ് സുനിൽകുമാർ; ഇച്ഛാശക്തിയുള്ള മുന്നേറ്റമെന്ന് കൃഷി ഡയറക്ടർ ഡോ.കെ വാസുകി ഐഎഎസ്

കൽപ്പറ്റ: കേരളത്തിലെ ആദ്യത്തെ ഓൺലൈൻ കാർഷിക റേഡിയോയായ 'കിസാൻ റേഡിയോ' നാടിന് സമർപ്പിച്ച് കൃഷിവകുപ്പ് മന്ത്രിഅഡ്വ.വി.എസ് സുനിൽകുമാർ . സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ വര്ഷം തോറും തൃശ്ശൂരിൽ വെച്ച്  നടത്തിവരുന്ന അന്തർദേശീയ ശില്പശാലയായ  'വൈഗ2021' ൽ വെച്ചാണ് റേഡിയോയുടെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചത്.  

 മണ്ണാണ് ജീവന്റെ അടിസ്ഥാനം. കൃഷിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോവേണ്ടത് വരും തലമുറയുടെ നിലനിൽപ്പിനു അത്യാവശ്യമാണ്. കാർഷിക മേഖലയക്ക് മുഖ്യ പരിഗണ കൊടുത്തുകൊണ്ട് ,  തുടങ്ങുന്ന ഓൺലൈൻ റേഡിയോ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് കരുത്തു പകരുന്നതായിരിക്കുമെന്ന് ലോഗോ പ്രകാശനവേളയിൽ മന്ത്രി പറഞ്ഞു. കാർഷിക മേഖല അതിജീവനത്തിന് പാതയിലാണന്നും അതിജീവനത്തിനുള്ള പ്രധാന മാർഗ്ഗം കൃഷിയാണന്നും കാർഷിക മേഖലയക്ക് കുടുതൽ പരിഗണന നൽകി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കിസാൻ റോഡിയോ ശക്തമായ മുന്നേറ്റമാണ് കാഴ്ച ചവെയ്ക്കുന്നതെന്നും സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടർ ഡോ. കെ വാസുകി അഭിപ്രായപ്പെട്ടു.  

കാർഷിക വൃത്തിക്കു പേരുകേട്ട ജില്ലയായ വയനാട്ടിൽ നിന്നാണ് കിസാൻ റേഡിയോ സംപ്രേഷണം ചെയ്യുന്നത്. വയനാട്ടിൽ വേരുറപ്പിച്ചിട്ടുള്ള മാധ്യമശൃംഖലയായ കെന്റ് മീഡിയയാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിൽ. പുതുതലമുറയെ കൃഷിയിലേക്ക് ആകര്ഷിക്കുന്നതിനോടൊപ്പം പഴയ തലമുറയ്ക്കും ആസ്വാദ്യകരമായ രീതിയിലായിരിക്കും റേഡിയോയുടെ പ്രവർത്തനമെന്ന് മാനേജിങ് ഡയറക്ടർ ശ്രീകുമാർ കല്ലിട്ടതിൽ പറഞ്ഞു. ഇപ്പോൾ പരീക്ഷണ പ്രക്ഷേപണമാണ് നടക്കുന്നതെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈവിധ്യമാർന്ന പരിപാടികളുമായി കിസാൻ റേഡിയോ ജനങ്ങൾക്കിടയിലേക്കെത്തുമെന്ന് സ്റ്റേഷൻ ഡയറക്ടർ വി.ആർ രാജിത്‌ അറിയിച്ചു. ചടങ്ങിൽ ബിജു കിഴക്കേടം,ഓ എസ് ആശ്രിത, പാർവ്വതി ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു. 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന കിസാൻ റേഡിയോ പ്ലേസ്റ്റോറിൽ ലഭ്യമാണ്. www.kissanradio.com എന്ന വെബ്സൈറ്റിലൂടെയും കിസാൻ റേഡിയോ ആസ്വദിക്കാം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *