April 25, 2024

പുത്തുമലയിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം: എന്‍ ഡി അപ്പച്ചന്‍

0

കല്‍പ്പറ്റ: പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്ന് ജില്ലാ യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍. പുത്തുമല ഉരുള്‍പൊട്ടലില്‍ പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ആറ് കുടുംബങ്ങളാണ് പച്ചക്കാടുള്ളത്. പുനരധിവാസ ഫൈനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 27 കുടുംബങ്ങള്‍ വേറെയുമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും കുടുംബങ്ങള്‍ക്ക് കൂടി വീട് വെക്കുന്നതിനാവശ്യമായ ഏഴ് സെന്റ് സ്ഥലം പതിച്ച് നല്‍കി പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിന് നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. വൈത്തിരി താലൂക്കിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുത്തുമലയില്‍ 2019 ആഗസ്റ്റ് എട്ടിനുണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട 103 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മാതൃഭൂമി ട്രസ്റ്റ് എടുത്ത് നല്‍കിയ ഏഴ് ഏക്കര്‍ ഭൂമിയില്‍ ഇപ്പോള്‍ 52 കുടുംബങ്ങള്‍ക്ക് ഏഴ് സെന്റ് ഭൂമി വീതം പതിച്ച് നല്‍കുകയും, അതില്‍ സന്നദ്ധസംഘടനകള്‍ വീട് വെച്ച് നല്‍കുകയും ചെയ്തിരിക്കുകയാണ്. കുറെ കുടുംബങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തിനായും മറ്റുള്ളവര്‍ സന്നദ്ധ സംഘടനകളുടെ സഹായത്താലും വീടുകള്‍ നിര്‍മ്മിച്ച് വരികയാണ്. മാതൃഭൂമി ട്രസ്റ്റ് നല്‍കിയ ഏഴ് ഏക്കര്‍ ഭൂമിയില്‍ ഇപ്പോള്‍ പുനരധിവസിപ്പിച്ചത് കഴിഞ്ഞ് 2 ഏക്കര്‍ 76 സെന്റ് ഭൂമി ഇനിയും ബാക്കി നില്‍ക്കെയാണ് വീടും സ്ഥലവും നഷ്ടപ്പെട്ടവരും, സ്ഥലം നഷ്ടപ്പെട്ടവരുമായ 27 കുടുംബങ്ങള്‍ ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരു പരിഹാരവും കാണാത്തതിനാല്‍ പ്രസ്തുത കുടുംബങ്ങള്‍ ഇപ്പോള്‍ ബാക്കി വന്ന സ്ഥലത്ത് കുടില്‍ കെട്ടി താമസം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദുരിതം ഏറ്റുവാങ്ങിയ മുഴുവന്‍ കുടുംബങ്ങളെയം പുനരധിവസിപ്പിക്കമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *