June 12, 2026

വയനാട് ജില്ലയില്‍ 180 പേര്‍ക്ക് കൂടി കോവിഡ്: . 308 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (11.02.21) 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 308 പേര്‍ രോഗമുക്തി നേടി. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24900 ആയി. 22741 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 151 മരണം. നിലവില്‍ 2008 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1591 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികള്‍ 28, തവിഞ്ഞാല്‍ 20, ബത്തേരി 18, നെന്മേനി 13, മേപ്പാടി 12, തൊണ്ടര്‍നാട് 10, എടവക 8, പുല്‍പള്ളി 7, കല്‍പ്പറ്റ, പൂതാടി, തിരുനെല്ലി, വൈത്തിരി 6 പേര്‍ വീതം, മീനങ്ങാടി 5, മൂപ്പൈനാട് 4, കണിയാമ്പറ്റ, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 പേര്‍ വീതം, മുള്ളന്‍കൊല്ലി, മുട്ടില്‍, പനമരം, പൊഴുതന, തരിയോട് 2 പേര്‍ വീതം, കോട്ടത്തറ 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ദുബായില്‍ നിന്നും വന്ന 2 മേപ്പാടി സ്വദേശികള്‍ക്കും കര്‍ണാടകയില്‍ നിന്നും വന്ന പൂതാടി സ്വദേശി, ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശികള്‍ക്കും  രോഗം സ്ഥിരീകരിച്ചു.
*308 പേര്‍ക്ക് രോഗമുക്തി*
സുല്‍ത്താന്‍ ബത്തേരി, മേപ്പാടി, പുല്‍പള്ളി 4  പേര്‍ വീതം, നെന്മേനി, കല്‍പ്പറ്റ, മാനന്തവാടി, എടവക 2 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, മുട്ടില്‍, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, തരിയോട് 1 വീതം, വീടുകളില്‍ ചികിത്സ യിലുള്ള 282 പേരുമാണ് രോഗമുക്തരായത്.
*601 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.02.21) പുതുതായി നിരീക്ഷണത്തിലായത് 601 പേരാണ്. 430 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6345 പേര്‍. ഇന്ന് പുതുതായി 20 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1152 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 265666 സാമ്പിളുകളില്‍ 261508 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 236608 നെഗറ്റീവും 24900 പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news