പ്രവാസികളെ കൈകോർത്ത് പിടിച്ച് എടവക ഗ്രാമ പഞ്ചായത്ത്: ഓൺലൈൻ ഗ്രാമ സഭ നാളെ .


Ad
. പ്രവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ച് “അരികിലുണ്ട് എടവക ” എന്ന പേരിൽ ഓൺലൈൻ ഗ്രാമസഭയ്ക്ക് തുടക്കം കുറിക്കുന്നു.സംസ്ഥാനത്ത് തന്നെ ആദ്യ പ്രവാസി ഓൺലൈൻ ഗ്രാമസഭ നാളെ (12/2/ന്) ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ (12/2 ന്)
 രാവിലെ 11 മണിക്കാണ് ഓൺലൈൻ ഗ്രാമ സഭയുടെ ഉദ്ഘാഘാടനം നടക്കുക. എടവക പഞ്ചായത്തിലെ പ്രവാസികളെ നേരിൽ കാണുവാനും അവരുടെ പ്രശ്നങ്ങളും ഒപ്പം എടവകയുടെ വികസനത്തിൽ പ്രവാസികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഗ്രാമ സഭയ്ക്ക് രൂപം നൽകിയത്.ഇതിനകം തന്നെ രജിസ്ട്രേഷനുകൾ ആരംഭിച്ചതായും ഈ സംരംഭം എടവകയുടെ പുതിയൊരു വികസന സംസ്കാരത്തിന് തുടക്കം കുറിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി.പ്രദീപ് മാസ്റ്റർ പറഞ്ഞു . വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് ജoസീറ ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പടക്കൂട്ടിൽ ജോർജ്, ജെൻസി ബിനോയ്, ശിഹാബുദീൻ അയ്യാത്ത്, ബ്രാൻ അഹമ്മദ് കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *