വയനാട് പാക്കേജ് കര്‍ഷക നാടിന് മുന്നേറ്റം – മന്ത്രി ഇ.പി. ജയരാജന്‍


Ad
കാര്‍ഷിക പാക്കേജ് പ്രഖ്യാപനം ജില്ലയുടെ കാര്‍ഷിക രംഗത്തെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കാര്‍ഷിക പ്രാധാന്യമുള്ള ജില്ലയായ വയനാട്ടിലെ കാപ്പി കൃഷിയെ അന്താരാഷ്ട്ര വിപണിയിലേക്ക് ഉയര്‍ത്താന്‍ ഇതിലൂടെ സാധിക്കും. ജില്ലയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഐ.ടി മിഷന്റെ സഹകരണത്തോടെ പരിശോധിച്ച് വരികയാണ്. ജില്ലയിലെ പഴ വര്‍ഗ്ഗങ്ങളും, പച്ചക്കറികളും മൂല്യ വര്‍ധിത ഉത്പന്നങ്ങളായി മാറ്റുന്നതിനായി ഫുഡ് പാര്‍ക്ക് ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യ മിടുന്നുണ്ട്. ഇതിനെല്ലാം അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്താനും സാധിക്കും. കാര്‍ഷിക ഉത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളും സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും നാടിന് ഗുണകരമാകും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *