വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനം -101 അംഗ സംഘാടക സമിതി രൂപീകരിച്ചു


Ad
വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഫെബ്രുവരി 14ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്  നടക്കുന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ . ശൈലജ വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് നാടിനു സമർപ്പിക്കും. ഉദ്ഘാടന ചടങ്ങ് വർണ്ണശബളമായി നടത്തുന്നതിനായി  ഒ .ആർ കേളു എം.എൽ.എയുടെ അധ്യക്ഷതയിൽ മിൽക്ക് സൊസൈറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടന ചടങ്ങിലേക്ക് ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും  സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ഉദ്ഘാടന ചടങ്ങ് മാനന്തവാടി ടൗണിൽ ഗാന്ധിപാർക്കിൽ വെച്ച്  നടത്തും. വയനാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിയുന്ന മുഹൂർത്തം പ്രൗഢഗംഭീരം ആക്കാനും തീരുമാനിച്ചു. സംഘാടക സമിതി ചെയർമാനായി  ഒ.ആർ കേളു എം.എൽ.എ യും കൺവീനറായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ. രേണുകയും രക്ഷാധികാരികളായി  രാഹുൽ ഗാന്ധി എം.പി,  ശ്രേയാംസ്കുമാർ എം.പി, കൽപ്പറ്റ  സി കെ ശശീന്ദ്രൻ  എം. എൽ .എ , ഐ സി ബാലകൃഷ്ണൻ   എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ എന്നിവരെയും തെരഞ്ഞെടുത്തു.
സംഘാടക സമിതി യോഗത്തിൽ  ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, മുൻസിപ്പാലിറ്റി അംഗങ്ങൾ ,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരിവ്യവസായി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ് കുമാർ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *