തലപ്പുഴയിൽ ആയുധധാരികളായ മവോയിസ്റ്റുകളെത്തി:പോസ്റ്ററുകൾ പതിച്ചു; ലഘുലേഖകൾ വിതരണം ചെയ്തു


Ad
 
തലപ്പുഴ ചുങ്കം കാപ്പിക്കളം അണകെട്ടിന് സമീപം ഒരു സ്ത്രീ ഉൾപ്പെടെ ആയുധധാരികളായ നാലംഗ മാവോ സംഘമെത്തിയതായി നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. 
പ്രദേശവാസിയായ തുപ്പാടൻ സിദ്ദിഖിന്റെ വീടിന്റെ ഭിത്തിയിൽ പോസ്റ്ററുകൾ പതിക്കുകയും, സിദ്ദിഖിന്റെ മകന്റേയും, കൂട്ടുകാരന്റേയും കൈവശം ലഘുലേഖകൾ നൽകിയതായും വീട്ടുകാർ പറഞ്ഞു. പിന്നീട് കുറച്ചു നേരം  മുദ്രാവാക്യം വിളിച്ച ശേഷം സംഘം തിരിച്ച് കാട്ടിലേക്ക് മടങ്ങി. കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും,കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ടുമാണ് പോസ്റ്റർ പ്രചാരണം. കർഷകർക്ക് പിന്തുണ അറിയിച്ചായിരുന്നു മുദ്രാവക്യങ്ങളും. ഇത് രണ്ടാം തവണയാണ് കാപ്പിക്കളത്ത് മാവോവാദികളെത്തുന്നത്.  മുഖ്യമന്ത്രി ജില്ല സന്ദർശിച്ച ദിവസം തന്നെയാണ് മാവോയിസ്റ്റുകൾ പ്രചരണവുമായി വന്നതെന്ന പ്രത്യേകതയുമുണ്ട്. നാളെത്തെ കഴിഞ്ഞ് ആരോഗ്യ മന്ത്രിയും ജില്ല സന്ദർശിക്കാനിരിക്കെ പോലീസിന് കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *