രചനകളിലെ ‘ലാളിത്യം’ ഒ.എൻ.വിയെ മഹാനാക്കിഃ ജുനൈദ് കൈപ്പാണി


Ad
 
വെള്ളമുണ്ടഃ രചനകളിലെ 'ലാളിത്യം' ഒ.എൻ.വിയെ മലയാളികൾക്കിടയിൽ  മഹാനാക്കി മാറ്റിയെന്ന് ജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജുനൈദ് കൈപ്പാണി പറഞ്ഞു .
വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ നടന്ന   ഒ.എൻ.വി അനുസ്മരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണയായി  കവികൾ  തങ്ങളുടെ ഭാഷാനൈപുണ്യം പ്രകടിപ്പിക്കാൻ കുറച്ചെങ്കിലും 'കട്ടി' കൂടിയ മലയാള വാക്കുകളും പദപ്രയോഗങ്ങങ്ങളും തങ്ങളുടെ രചനകളിൽ ഉൾപ്പെടുത്താറുണ്ട്, എന്നാൽ ഓ.എൻ വി.യുടെ സൃഷ്ടികൾ 
ഏതൊരു സാധാരണ മലയാളിക്കും ഒറ്റ കേൾവിയിൽ ഹൃദയത്തിലേക്ക് ആവാഹിക്കാൻ പറ്റുന്നത്ര ലളിതമാണെന്നും ജുനൈദ് അഭിപ്രായപ്പെട്ടു.
വി.കെ ശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.  എ.ജനാർദ്ദനൻ അനുസ്മരണ പ്രഭാഷണം നടത്തി.        പ്രവീൺ കുമാർ,ശോഭ ഷാജി, ചിൻമയീ, കെ.രാജേഷ്,പി.പി.ശാന്തകുമാരി,രാജേഷ് കെ.ആർ, ടി. അസീസ്, എം. മിഥുൻ, എം.നാരായണൻ, എം.മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *