May 17, 2026

വെള്ളമുണ്ടയിൽ ഗ്രാമസഭകൾക്ക് ആവേശകരമായ തുടക്കം

0
IMG-20210213-WA0130.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലയണഃ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ സമഗ്രവും  സമ്പൂർണ്ണവുമായി പുരോഗതിക്ക് ക്രിയാത്‌മക നിർദ്ദേശങ്ങൾ പങ്ക് വെച്ച് 2021-2022 വാർഷിക പദ്ധതി തയ്യാറാകുന്നതുമായി ബന്ധപ്പെട്ട  ഗ്രാമസഭകൾക്ക് ആവേശകരമായ തുടക്കം. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പ്രഥമ ഗ്രാമസഭ പാലയണ വാർഡിൽ  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ 
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   സി.എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീനത്ത് വൈശ്യൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അമീൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ സി.വി.രമേശൻ,പി.രാധ,സ്മിത മേരി ജോയി,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ.ജയരാജൻ മാസ്റ്റർ,അസി.സെക്രട്ടറി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *