മിൽമ വയനാട് ഡെയറിയിൽ കണ്ടൻസിംഗ് മിൽക്ക് പ്ലാന്റ്; 19 ന് ഇ.പി. ജയരാജൻ നാടിന് സമർപ്പിക്കും


Ad

കൽപ്പറ്റ: മിൽമ വയനാട് ഡെയറിയിലെ കണ്ടെൻസിംങ്ങ് മിൽക്ക് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 19ന് നടക്കും. കൽപ്പറ്റയിലെ മിൽമ ഡെയറിയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. വയനാട് പാർലമെന്റ് അംഗം കൂടിയായ രാഹുൽ ഗാന്ധി ആശംസ സന്ദേശം നൽകും.കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ എം.ആർ. ശശീന്ദ്രനാഥ് വിശിഷ്ടാതിഥിയായിരിക്കും.

മിൽമ മുൻ ചെയർമാൻ പി.ടി ഗോപാലക്കുറുപ്പിനെ നിലവിലെ മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ ആദരിക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ മിൽമയുടെ പുതിയ ഉത്പ്പന്നങ്ങൾ പുറത്തിറക്കും. എംആർഡിഎഫ് ധനസഹായ വിതരണം വയനാട് ജില്ലാ കളക്ടർ അദീല അബ്ദുള്ള നിർവഹിക്കും. മിൽമ ഡീലർമാർക്കുള്ള ധനസഹായ വിതരണം കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്ര ദാസ് എൻഡിപിഡി ധനസഹായം വിതരണം ചെയ്യും. മിൽമ മാനെജിംഗ് ഡയറക്ടർ സുയോഗ് സുഭാഷ് റാവു കണ്ടൻസിംങ്ങ് പ്ലാന്റ് നിർമാണ കരാറുകാരെ ആദരിക്കും.
കെ. അജിത (കൽപ്പറ്റ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്‌സൺ), വിനോദ് കുമാർ.പി ( വാർഡ് കൗൺസിലർ), ജോർജ്ജ് കുട്ടി (സി.ഇ.ഒ എം.ആർ.ഡി.എഫ്), രാജേഷ് കുമാർ.എം.വി. ( ഡെപ്യൂട്ടി ഡയറക്ടർ ക്ഷീരവികസന വകുപ്പ്, വയനാട് ജില്ല), ടി.കെ.ഗോപി (ഭരണസമതിയംഗം മലബാർ മേഖല യൂണിയൻ) എന്നിവർ ആസംസകൾ നേരും. മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ്. മണി സ്വാഗതവും മാനെജിംഗ് ഡയറക്ടർ കെ.എം. വിജയകുമാരൻ നന്ദിയും പറയും.

അഞ്ച് കോടി രൂപ ചെലവഴിച്ചാണ് മിൽമ വയനാട് ഡെയറിയിൽ മിൽക്ക് കണ്ടൻസിംങ്ങ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 3000 ലിറ്റർ പ്രതിമണിക്കൂർ ശേഷിയുള്ളതാണ് പ്ലാന്റ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVP) പദ്ധിയിൽ നിന്ന് 3.1 കോടി രൂപയും ശേഷിക്കുന്ന തുക മിൽമയുടെ മൂലധന ബഡ്ജറ്റിൽ നിന്നും സ്വരൂപിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. വയനാട് ജില്ലയിൽ പാൽ ഉത്പാദനം വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ കർഷകരിൽ നിന്നും സംഭരിക്കുന്ന മുഴുവൻ പാലും വിറ്റഴിക്കാൻ സാധിക്കുന്നില്ല. മിൽമ അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നത്തിന് കണ്ടൻസിംങ്ങ് പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ പരിഹാരമാകും.

വിൽപ്പനാവശ്യം കഴിഞ്ഞ് ശേഷിക്കുന്ന പാൽ കണ്ടൻസിംങ്ങ് പ്ലാന്റ് വഴി സംസ്‌കരിച്ചെടുക്കും. പാലിൽ അടങ്ങിയിരിക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചാണ് സംസ്‌കരിക്കുന്നത്. ഇത്തരത്തിൽ സംസ്‌കരിച്ചെടുക്കുന്ന പാൽ മിൽമയുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായ പേഡ, പാലട എന്നിവയുടെ നിർമാണ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. വയനാട് ഡെയറിയിൽ നിന്ന് മറ്റ് ഡെയറികൽലേക്കും സഹോദര യൂണിയനുകൾക്കും നൽകുന്ന പാൽ ഇനി മുതൽ കണ്ടൻസ്ഡ് ചെയ്ത് കൊണ്ടു പോകാം. ഇതുവഴി കടത്തുകൂലി ഏറെ കുറയ്ക്കാനാവും.
വയനാട് ജില്ലയിലെ മുഴുവൻ പാലും ശേഖരിച്ച് കൂടുതൽ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് വയനാട് ഡെയറിയിൽ കണ്ടൻസിംങ്ങ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി തീരുമാനമെടുത്തതെന്ന് മിൽമ മലബാർ മേഖല യൂണിയൻ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വാർത്താ സമ്മേളത്തിൽ മിൽമ മലബാർ മേഖല യൂണിയൻ എം.ഡി കെ.എം. വിജയകുമാരൻ, സീനിയർ മാനേജർ കെ.സി. ജെയിംസ് എന്നിവരും പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *