കളിയും ചിരിയുമായി ‘നാട്ടരങ്ങ്


Ad
വള്ളിയൂര്‍കാവ്: ഗോത്രവിദ്യാര്‍ത്ഥികളുടെ പഠനം പരിപോഷിപ്പിക്കുന്നതിനും കോവിഡ് – ലോക്ഡൗണ്‍ കുട്ടികളിലുണ്ടാക്കിയ മാനസിക വെല്ലുവിളികള്‍ കുറയ്ക്കുന്നതിനുമായി സമഗ്രശിക്ഷ ശിക്ഷ കേരള മാനന്തവാടി ബി.ആര്‍.സി വള്ളിയൂര്‍കാവ് നെഹ്രു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ നടത്തുന്ന ‘നാട്ടരങ്ങ്’ പഞ്ചദിന ക്യാമ്പിന് തുടക്കമായി.
പി.ടി.എ പ്രസിഡന്റ് കെ. നൗഷാദ് അധ്യക്ഷനായ ചടങ്ങ്
മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്‌നവല്ലി  ഉദ്ഘാടനം ചെയ്തു.  ദേശീയ അത്‌ലറ്റിക് മീറ്റില്‍ ക്രിക്കറ്റ് ബോള്‍ ത്രോ മത്സരത്തില്‍ വെള്ളിമെഡല്‍ കരസ്ഥമായ മാസ്റ്റർ വിഷ്ണു പി.കെയെ മാനന്തവാടി നഗരസഭാ ഉപാധ്യക്ഷന്‍ പി.വി.എസ് മൂസ ആദരിച്ചു.
ബി.ആര്‍ അബേദ്കര്‍ ശ്രാവ്യ പുരസ്‌കാരം നേടിയ അമൃത കെ ക്ക് വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനില്‍കുമാര്‍ ഉപഹാരം നല്കി. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയായ കുമാരി. സവിതയെ സ്‌കൂള്‍ മാനേജര്‍ കെ. നാരായണന്‍ നായര്‍ ആദരിച്ചു.
കോവിഡ് കാലത്തെ വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അലീമ എം വിശദീകരിച്ചു മാനന്തവാടി ബി.പി.സി മുഹമ്മദലി കെ, കൗണ്‍സിലര്‍ തങ്കമണി, സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗാം ഓഫീസര്‍ സജി എം.ഒ, ബി.ആര്‍.സി ട്രെയിനര്‍ അനൂപ് കുമാര്‍, മുന്‍ പ്രധാനാധ്യാപിക വനജാഷി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പവനന്‍ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മഹേഷ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *