ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം; ദ്വിദിന ഫോട്ടോ പ്രദര്‍ശനത്തിന് വൈത്തിരിയില്‍ തുടക്കമായി


Ad

കൽപ്പറ്റ:ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ദ്വിദിന ഫോട്ടോ പ്രദര്‍ശനം വൈത്തിരിയില്‍ തുടങ്ങി. ബസ് സ്്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വിനോദ സഞ്ചാര, സാമൂഹ്യക്ഷേമ രംഗങ്ങളിലും ജില്ല കൈവരിച്ച നേട്ടങ്ങളുടെ നേര്‍കാഴ്ച്ചകളാണ് നൂറോളം ഫോട്ടോകളിലായി ഒരുക്കിയിട്ടുളളത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം എന്‍.സി പ്രസാദ്, വാര്‍ഡംഗം ഒ.ജിനിഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായി. പ്രദര്‍ശനം ഇന്നും തുടരും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *