ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ 26-ന് ആദരിക്കും.


Ad
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിൻ്റെ ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ സ്കൂൾ മാനേജ്മെൻ്റിൻ്റെയും പി.ടി.എ.യുടെയും ആദരിക്കൽ ചടങ്ങ് 26 ന് നടക്കും.26 ന് മണിക്ക് കല്ലോടി സെൻ്റ് ജോസഫ്സ്സ് സ്കൂളിൽ നടക്കുന്ന ചടങ്ങ് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒന്നര വർഷം മുൻപ് എടവക പാതിരിച്ചാൽ കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ അകപ്പെട്ട മൂന്ന് കുട്ടികളിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതിനാണ് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിൻ്റെ ധീരതക്കുള്ള അവാർഡ് ജയകൃഷ്ണന് ലഭിച്ചത്. 26 ന് രാവിലെ 11 മണിക്ക് ഗാന്ധി പാർക്കിൽ വെച്ച് അനുമോദന റാലി സബ്ബ് കലക്ടർ വികൽപ്പ് വരദ്വാജ് ഉദ്ഘാടനം ചെയ്യും തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്കൂളിൽ വെച്ച് അനുമോദന ചടങ്ങ് നടക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ അനുമോദന ചടങ്ങിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് സജി അറയ്ക്കൽ, നജീബ് മണ്ണാർ, ഫിലിപ്പ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *