ജില്ലയില്‍ കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും


Ad

കൽപ്പറ്റ:കുരങ്ങുപനി പ്രതിരോധിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവൻമാരുടെ യോഗം ചേർന്നു. വന പ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർക്കും വനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി വനത്തിൽ പോകുന്നവർക്കും കുരങ്ങുപനി ക്കെതിരെയുള്ള വാക്സിൻ നൽകാനും കുരങ്ങുപനി മൂലമുള്ള മരണനിരക്ക് കുറക്കാനും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള നിർദ്ദേശിച്ചു. കുരങ്ങുപനി മൂലമുള്ള മരണ നിരക്ക് കുറയ്ക്കുന്നതിന് വാക്സിൻ സഹായിക്കുമെന്നും പൊതുജനങ്ങൾ വാക്സിൻ സ്വീകരിക്കുന്നതിനു മുന്നോട്ടുവരണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഈ വർഷം രണ്ട് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും കർണാടക അതിർത്തി പ്രദേശങ്ങളിലുള്ള പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സാവൻ സാറാ മാത്യു പറഞ്ഞു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *