ലോക് താന്ത്രിക് ജനതാദൾ നേതാക്കളിൽ ചിലർ സ്ഥാനങ്ങൾ രാജിവെച്ച് മാതൃപാർട്ടിയായ ജനതാദൾ സെക്കുലറിൽ ലയിക്കും.


Ad
കൽപ്പറ്റ: 

ലോക് താന്ത്രിക് ജനതാദൾ നേതാക്കളിൽ ചിലർ സ്ഥാനങ്ങൾ രാജിവെച്ച് മാതൃപാർട്ടിയായ ജനതാദൾ സെക്കുലറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് എൽ.ജെ.ഡി. വയനാട് ജില്ലാ പ്രസിഡണ്ട് വി.പി. വർക്കിയും മറ്റ് ഭാരവാഹികളും  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽ.ജെ.ഡി. -ജെ.ഡി.എസ്. ലയന സമ്മേളനം  ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്   എറണാകുളം കലൂർ റിന്യൂവൽ സെൻ്ററിൽ നടക്കും. എൽ.ജെ.ഡി.  സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ എബ്രാഹം പി.മാത്യു, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ. ഗോപി , എറണാകുളം ജില്ലാ പ്രസിഡണ്ട് അഗസ്റ്റിൻ കോലഞ്ചേരി , ജില്ലാ പ്രസിഡണ്ട് വി.പി. വർക്കി, കിസാൻ ജനത സംസ്ഥാന  പ്രസിഡണ്ട് അയത്തിൽ അപ്പുക്കുട്ടൻ, അഡ്വ: തോമസ് ജെയിംസ്, എ ശ്രീധരൻ, കെ.വി. ബെന്നി, ' കെ.കെ.രവി ,പി.സി. മാത്യു, എം.എം. അഗസ്റ്റിൻ എന്നീ നേതാക്കളുമാണ് എൽ.ജെ.ഡി. വിടുന്നത്. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *