ദേശീയ ശാസ്ത്ര ദിന ആഘോഷങ്ങളുമായി ടോട്ടം റിസോഴ്‌സ് സെന്ററും


Ad

 
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് ടോട്ടം റിസോഴ്‌സ് സെന്റർ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. “നാനോ സയൻസും നാനോ ടെക്നൊളജിയും; ഒരു ആമുഖം” എന്ന വിഷയത്തിൽ ഫെബ്രുവരി 28 വൈകീട്ട് 7 മണി മുതൽ 8 വരെ പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വിദ്യാ രാജൻ സംസാരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾ മീറ്റ് വഴി https://meet.google.com/rqg-qgqr-stt എന്ന ലിങ്ക് ഉപയോഗിച്ച് ക്ലാസ് കേൾക്കാം. 
 
ഒരാഴ്ച നീണ്ടു നിൽക്കുന്ന പ്രസംഗ മത്സരവും ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്. “ശാസ്ത്ര സാങ്കേതിക വിദ്യയും നവീനാശയങ്ങളും; വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നീ മേഖലകളിൽ ചെലുത്തുന്ന പങ്ക്” എന്നതാണ് വിഷയം. പ്ലസ് ടൂ, കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത വിഷയത്തിൽ 3 മിനുട്ടിൽ കൂടാതെയുള്ള പ്രസംഗത്തിന്റെ വീഡിയോ 6235612577 എന്ന നമ്പറിലേക്ക് വാട്ട്സ്അപ്പ് വഴി അയക്കേണ്ടതാണ്. ആയിരം രൂപയുടെ പുസ്തകങ്ങളാണ് ഒന്നാം സമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 6235612577
Totem Resource Centre

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *