എടവകയിൽ തൊഴിലുറപ്പ് പദ്ധതി വഴി ബാസ്ക്കറ്റ് ബോൾ കോർട്ട്


Ad
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നിന്നും  അഞ്ചു ലക്ഷം രൂപ വകയിരുത്തി,വാളേരി സ്കൂൾ ഗ്രൗണ്ടിൽ നിർമിച്ച ആദ്യ ബാസ്‌ക്കറ്റ്‌ ബോൾ കോർട്ടിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.
     ഇരുപത്തിയെട്ട് മീറ്റർ നീളവും പതിനഞ്ച് മീറ്റർ വീതിയുമുള്ള കോൺഗ്രീറ്റ് പ്രതലത്തിലുള്ള കോർട്ടിൻ്റെ നിർമാണത്തിനായി ആകെ നൂറ്റി എൺപത്തി രണ്ട് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
    വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസിബിനോയി, ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ ഉഷ വിജയൻ ,എം.പി.വത്സൻ, എ.ഇ.സമീൽ സി.എച്ച്, എം.കെ.ജയപ്രകാശ്, പ്രിൻസിപ്പാൾ കെ. പ്രമോദ്, ഹെഡ്മാസ്റ്റർ മനോജ് ,ജോസ്.പി.ജോൺ, എം.സി.ജോബി, എ.ഡി എസ് ഉഷ  പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *