April 26, 2024

കേരള കാർഷിക സർവ്വകലാശാലയുടെ “ഫാം ബിസിനസ്സ് സ്കൂൾ

0
Img 20211102 205542.jpg
തൃശൂർ-കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധം നൽകുന്നതിനും ആസൂത്രണം, നിർവ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കുന്നതിനുള്ള പാഠശാല – ഫാം ബിസിനസ്സ് സ്കൂൾ (മൂന്നാമത്തെ ബാച്ച്) – വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ടിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു.
പുതിയ സാങ്കേതിക വിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്മന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയിൽ കാർഷികാധിഷ്ഠിത ചെറുകിട സംരംഭങ്ങൾ നടത്താൻ കഴിയുന്ന സംരംഭകരെ വളർത്തിയെടുക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനപരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്കൂൾ നടത്തുക. കൂടാതെ രണ്ടു ദിവസത്തെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ഓരോ ബാച്ചിലും 20 സംരംഭകർക്കാണ് പരിശീലനം നൽകുന്നത്. ഫാം ബിസിനസ്സ് സ്കൂളിന്റെ മൂന്നാമത്തെ ബാച്ച് 2021 നവംബർ 22 മുതല്‍ ആരംഭിക്കുന്നതാണ്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ഹയർസെക്കണ്ടറി.
അപേക്ഷ ഫീസ്‌ : *2500/- രൂപ.*
*അപേക്ഷ നൽകേണ്ട അവസാന തിയതി: 15 നവംബർ 2021*
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
*രജിസ്ട്രേഷൻ ലിങ്ക് :* https://forms.gle/ezLUocARq2sfipQL9 
 
കൂടുതൽ വിവരങ്ങൾക്ക് www.kau.in / www.cti.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തപാൽ/ഇ-മെയിൽ വഴി ബന്ധപ്പെടേണ്ട വിലാസം : പ്രൊഫസർ & ഹെഡ്, സെൻട്രൽ ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട്, വിജ്ഞാന വ്യാപന ഡറക്ടറേറ്റ്, മണ്ണുത്തി പി.ഒ., തൃശൂര് – 680651.
ഇ-മെയിൽ: cti@kau.in
ഫോൺ: 0487-2371104
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *