March 28, 2024

കാലവര്‍ഷക്കെടുതി; ജില്ലയില്‍ 63 കോടിയുടെ കൃഷിനാശം

0
Img 20211103 193756.jpg
  

മാനന്തവാടി: ജില്ലയില്‍ 2021 ജൂണ്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 26 വരെയുള്ള കാലവര്‍ക്കെടുതിയില്‍ വയനാട് ജില്ലയില്‍ ഉണ്ടായത് 63.68 കോടി രൂപയുടെ കൃഷിനാശം.  
കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ നശിച്ചത് വാഴ കൃഷിയാണ്. 9 ലക്ഷത്തില്‍ അധികം കുലച്ച വാഴകളും, 2 ലക്ഷത്തോളം കുലക്കാത്ത വാഴകളും നശിച്ചു. ഈ ഇനത്തില്‍
മാത്രം 60 കോടിയിലധികം രൂപ ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത്. 4 മാസങ്ങള്‍ക്കൊണ്ട് 1.74 ഹെക്ടര്‍ നെല്‍കൃഷി, 8 ഹെക്ടര്‍ മരച്ചീനി, 2.7 ഹെക്ടര്‍ ഇഞ്ചി, 2.4 ഹെക്ടര്‍
ഏലം എന്നിവയും നഷ്ടപ്പെടുന്നവയില്‍ ഉള്‍പ്പെടും. അതോടൊപ്പം തന്നെ കാപ്പി, കുരുമുളക്, കശുമാവ്, പച്ചക്കറി, കിഴങ്ങു വിളകളും നശിച്ചിട്ടുണ്ട്.
20.8 ലക്ഷം രൂപയുടെ റബ്ബര്‍, 6.69 ലക്ഷം രൂപയുടെ കമുക് തുടങ്ങിയവയും നശിച്ചു. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുവാന്‍ കൃഷിവകുപ്പ് മന്ത്രി കൃഷി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും, കാലതാമസം കൂടാതെ നഷ്ടപരിഹാര തുക കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *