സ്പര്‍ശം പദ്ധതി; സഹായ ഉപകരണ വിതരണം 5 ന്

ജില്ലയിലെ ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭിന്ന ശേഷിക്കാര്‍ക്കായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റീജിയണല്‍ കോംപോസിറ്റ് സെന്ററും ചേര്‍ന്ന് നടപ്പിലാക്കുന്ന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നവംബര്‍ 5 ന് രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ഹാളില്‍ നടക്കും. കേരള ഹൈക്കോടതി ജഡ്ജും സംസ്ഥാന നിയമ സേവന സമിതി ചെയര്‍മാനുമായ വിനോദ് ചന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.



Leave a Reply