September 18, 2024

ജില്ലയില്‍ 298 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.16

0
Img 20211104 170003.jpg
വയനാട് ജില്ലയില്‍ ഇന്ന് (04.11.21) 298 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 310 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 297 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.16 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126636 ആയി. 123406 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2368 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2241 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
വെങ്ങപ്പള്ളി 48 , കോട്ടത്തറ 21 , പനമരം 19 , കൽപ്പറ്റ , മാനന്തവാടി 18 വീതം , പുൽപ്പള്ളി 16 , മേപ്പാടി , നൂൽപ്പുഴ 15 വീതം , എടവക , മുട്ടിൽ 14 വീതം , നെന്മേനി , ബത്തേരി 13 വീതം , അമ്പലവയൽ 12 , തവിഞ്ഞാൽ 9 , കണിയാമ്പറ്റ 8 , വെള്ളമുണ്ട 7 , മീനങ്ങാടി , പൂതാടി , വൈത്തിരി 6 വീതം , മുള്ളൻകൊല്ലി , പൊഴുതന 5 വീതം , പടിഞ്ഞാറത്തറ 3 , മൂപ്പൈനാട് , തിരുനെല്ലി , തൊണ്ടർനാട്‌ 2 ആൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനുപുറമെ  ഛത്തീസ്ഗഢ് നിന്നും വന്ന വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*826 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.11.21) പുതുതായി നിരീക്ഷണത്തിലായത് 826 പേരാണ്. 778 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7551 പേര്‍. ജില്ലയില്‍ നിന്ന് 1545  സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 837874 സാമ്പിളുകൾ പരിശോധനയ്ക്ക്  വിധേയമാക്കി. ഇതില്‍ 836209   എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 709573  പേര്‍ നെഗറ്റീവും 126636  പേര്‍  പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *