വനം വകുപ്പ് വാച്ചർമാരെ പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കുക; എഐടിയുസി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച് നടത്തും

വനംവകുപ്പിൽ വർഷങ്ങളായി ജോലി ചെയ്തുവരുന്ന ദിവസവേതനക്കാരെ അകാരണമായി പിരിച്ചുവിടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മഴയും വെയിലും അവഗണിച്ച് കാടിനോടും വന്യമൃഗങ്ങളോടും പോരടിച്ച് കർഷകന്റെ ജീവനും കൃഷിയിടവും സംരക്ഷിക്കുന്നതിന് അഹോരാത്രം പണിയെടുക്കുന്ന വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരെ തിരിച്ചു വിടാനുള്ള ശ്രമം വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ചില തൽപ്പരകക്ഷികളുടെ ഇംഗിതത്തിനു വഴങ്ങി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ശ്രമം നടത്തിയാൽ എന്തുവിലകൊടുത്തും തൊഴിലാളികളെ സംരക്ഷിക്കുമെന്നും എഐടിയുസി അറിയിച്ചു. വനംവകുപ്പിൽ താൽക്കാലിക ജീവനക്കാരെ തിരിച്ചു വിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നവംബർ എട്ടാം തീയതി മാനന്തവാടി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
യോഗത്തിൽ പി കെ മൂർത്തി അധ്യക്ഷത വഹിച്ചു. ഇ ബാലകൃഷ്ണൻ, ഒ കെ റോയ്, ടി ജെ ജോർജ്, എം ആർ ചന്ദ്രൻ, സ്റ്റീഫൻ കെ സി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply