June 4, 2026

നഗരങ്ങൾ ക്ക് മനോഹാരിത നൽകി ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും, വിവിധ ചായക്കൂട്ടുകൾ കൊണ്ട് നിറം പകർന്ന് റഷീദ് ഇമേജ് ബത്തേരിയും

0
IMG_20211105_183022.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദീപ ഷാജി പുൽപ്പള്ളി 

സിറ്റി ബ്യൂട്ടി ഫിക്കേഷന്റെ ഭാഗമായി ഗ്രാഫിറ്റി പെയിന്റിംഗ് ലൂടെ നഗരങ്ങൾ ക്ക് മനോഹാരിത നൽകി ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറവും, വിവിധ ചായക്കൂട്ടുകൾ കൊണ്ട് നിറം പകർന്ന് റഷീദ് ഇമേജ് ബത്തേരിയും.
.റഷീദ് ഇമേജ് ബത്തേരി വരയ്ക്കുന്ന ഓരോ ഗ്രാഫിറ്റി പെയിന്റിങ്ങും ജീവസുറ്റ താണ്.
 ” സിറ്റി ബ്യൂട്ടി ഫിക്കേഷൻ ” എന്ന ലക്ഷ്യത്തോടെ ഗ്രീൻസ് വൈൽഡ് ലൈഫ് ഫ്ലവേഴ്സ് ഫോറം ചെയർമാൻ കൂടിയായ ശ്രീ. റഷീദ് ഇമേജ് ബത്തേരിയുടെ നേതൃത്വത്തിലാണ് ഗ്രാഫിറ്റി പെയിന്റിംഗ് നഗരങ്ങളിൽ നടത്തിവരുന്നത്.
 സുൽത്താൻബത്തേരി, കൊച്ചി, ആതിരപ്പള്ളി എന്നിവിടങ്ങളിൽ വൃത്തിഹീനമായി കിടന്ന ബസ് സ്റ്റോപ്പുകൾ, സ്കൂൾ ഭിത്തികൾ, പഴയ കെട്ടിടങ്ങളുടെ ചുവരുകൾ എന്നിവിടങ്ങളിലാണ് ഗ്രാഫിറ്റി വർക്കിലൂടെ മനോഹരമാക്കികൊണ്ടിരിക്കുന്നത് .
 പ്രകൃതി സംരക്ഷണവും, മനുഷ്യനും പ്രകൃതിയുമാ യി അഭേദ്യമായ ബന്ധവും നിലനിർത്തിപ്പോരുന്ന ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം എന്ന സംഘടനയുടെ അമരക്കാരൻ ആണ് റഷീദ് ഇമേജ് ബത്തേരി.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രീൻസ് മെമ്പേഴ്സും ചേർന്ന് വരയ്ക്കുന്ന ഗ്രാഫിറ്റി പെയിന്റിങ് വർക്കുകൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചതന്നെയാണ്.നല്ലൊരു പ്രകൃതി സ്നേഹിയും, ഫോട്ടോഗ്രാഫറും, ചിത്രകാരനുമായ റഷീദ് ഇമേജും, ഗ്രീൻസ് പ്രവർത്തകരും നടത്തുന്ന ഗ്രാഫിറ്റി പെയിന്റിംഗ് വർക്കുകൾ പഞ്ചായത്ത് തലത്തിലും ലാഭേച്ഛയില്ലാതെ ചെയ്തുവരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *