April 25, 2024

ലീഗിനെതിരെയുള്ള ആരോപണം: ഇടതുപക്ഷവുമായുള്ള ധാരണ പ്രകാരം-മുസ്‌ലിംലീഗ്

0
Img 20211105 184800.jpg

കല്‍പ്പറ്റ: പൊഴുതന ഗ്രാമപഞ്ചായത്ത് അംഗം സി. മമ്മിയുടെ ആരോപണങ്ങളും, പ്രസ്താവനയും അസംബന്ധവും, ഇടതുപക്ഷവുമായുള്ള രഹസ്യ ധാരണ പ്രകാരമുള്ളതാണെന്നും പൊഴുതന പഞ്ചായത്ത് മുസ്‌ലിംലീഗ് അഡ്‌ഹോക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊഴുതന പഞ്ചായത്തിലെ മുസ്‌ലിംലീഗിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെയും ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന്റെയും വിവിധ വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന്റെയും പേരില്‍ അന്വേഷണ സമിതി ശുപാര്‍ശ പ്രകാരം സംഘടന നടപടി നേരിടുന്ന മമ്മി ഇപ്പോള്‍ സംഘടനയിലെ പ്രാഥമികാഗം മാത്രമാണ്. ഇദ്ദേഹം നാളിതുവരെ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗമായിട്ടില്ല. നിലവില്‍ ഇദ്ദേഹം കര്‍ഷക ഫെഡറേഷനിലോ, തോട്ടം തൊഴിലാളി ഫെഡറേഷനിലെ യാതൊരു ഭാരവാഹിത്വത്തിലുമില്ല. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയുടെ പേരില്‍ ആംബുലന്‍സ് വാങ്ങാനെന്ന പേരില്‍ പൊഴുതനയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പണപ്പിരിവ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പേരിലും നടപടി നേരിടുന്ന മമ്മിക്ക് പൊഴുതന ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് സ്ഥാനം വാഗ്ദാനം ചെയ്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി രാഷ്ട്രീയ നേറികേടാണ് കാണിക്കുന്നത്. മുസ്‌ലിംലീഗ് ചിഹ്നത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മമ്മി പാര്‍ട്ടിയിലൂടെ നേടിയ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കാതെ മുസ്‌ലിംലീഗിന്റെ നയ നിലപാടുകള്‍ക്കെതിരെ പ്രസ്താവന ഇറക്കുന്നത് അംഗീകരിക്കാനാവില്ല. മുസ്‌ലിംലീഗ് സംസ്ഥാന-ജില്ലാ നേതൃത്വത്തിനെതിരെ മമ്മി നടത്തിയ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. പ്രവര്‍ത്തിച്ച രണ്ട് പാര്‍ട്ടികളിലും ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ നടപടിക്ക് വിധേയനായ ഇയാളുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. യോഗത്തില്‍ കണ്‍വീനര്‍ യഹ്‌യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് ബഷീര്‍, സലിം മേമന, പഞ്ചായത്ത് ഉസ്്മാന്‍, സി.ടി മൊയ്തീന്‍, ടി.കെ നൗഷാദ് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *