June 4, 2026

അനീമിയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി

0
IMG_20211105_190858.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെല്ലാറചാൽ-നെല്ലാറചാൽ അംഗനവാടിയുടെ പരിധിയിൽ വരുന്ന കൗമാരക്കുട്ടികൾക്കും സ്ത്രീകള്‍ക്കുമായി അനീമിയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി. ഈ പ്രദേശത്തെ സ്ത്രീകളിലും കുട്ടികളിലും
പോഷകാഹാര കുറവിൻ്റെ ഭാഗമായി ഉള്ള രോഗങ്ങൾക്കുള്ള പ്രതിരോധമായാണ് പോഷകാഹാര ക്യാമ്പ് നടത്തിയത്. കേന്ദ്ര സർക്കാരിൻ്റെ പോഷണ്‍ അഭിയാൻ സമ്പുഷ്ട കേരളം പദ്ധതിയിൽ വരുന്ന ന്യൂടീഷണൽ ക്ലിനിക്കിൻ്റെ ഭാഗമായി വനിത ശിശു വികസന വകുപ്പാണ് പദ്ധിതി നടപ്പിലാക്കുന്നത്.ക്യാമ്പ് വാര്‍ഡ് മെമ്പര്‍ ആമിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നുട്രീഷനിസ്റ്റ് , ശ്രീലത. വി. നായര്‍, നാഷണൽ 
നുട്രീഷന്‍ മിഷൻ കോഡിനേറ്റർമാരായ അരുൺ പി.ബി, അരുൺ പോൾ എന്നിവരും ആശ വർക്കർമാരും അംഗനവാടി ടീച്ചർമാരും നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *