എട്ടേകാൽ കിലോ കഞ്ചാവ് സഹിതം രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി

കൽപ്പറ്റ: എക്സൈസ് സംഘം കൽപ്പറ്റ – മുണ്ടേരി റോഡിന് സമീപം ഷോൾഡർ ബാഗിൽ കടത്തികൊണ്ടുവരികയായിരുന്ന 8.250 ഗ്രാം കഞ്ചാവ് സഹിതം രണ്ട് പേരെ പിടികൂടി.
അസം സ്വാദേശികളായ( 1)ശിബചരൺ ദാസ്, S/O സിദ്ധുറം, നൂൽമതി, കാമരൂപ , അസം, (2)ജാഡവ് സർക്കാർ, S/O ആദിൽസർക്കാർ, ജിലഗുരി, PT 2, ബോൺ റൈഗോൺ, അസം, എന്നിവർക്കെതിരെ നിലവിലുള്ള NDPS നിയമപ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തു.
സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, . കെ.ബി. ബാബുരാജ്, സി.ഇ.ഒ. മാരായ, എ. അനിൽ. ജിതിൻ. പി. പി, നിഷാദ്. വി. ബി, എന്നിവർ കൽപ്പറ്റ – മുണ്ടേരി ഭാഗങ്ങളിൽ പട്രോൾ നടത്തവെയാണ് ഇവരെ പിടികൂടിയത് . അന്യസംസ്ഥാന തൊഴിലാളികൾ ഗഞ്ചാവ് കൊണ്ടുവന്ന് വ്യാപകമായി ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നു എന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.



Leave a Reply