കൽപ്പറ്റ എച്ച് എം യു പി സ്കൂൾ പുതിയ ബ്ലോക്ക് ഉദ്ഘാടനം സിദ്ദീഖ് എംഎൽഎ നിർവഹിച്ചു

കൽപ്പറ്റ: കൽപ്പറ്റ, എച്ച്.ഐ.എം.യു.പി സ്കൂളിൻ്റെ പുതുതായി പണി കഴിപ്പിച്ച നാലാം നില ബ്ലോക്കിൻ്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ:സിദ്ദിഖ് നിർവഹിച്ചു.
ഈ അധ്യയന വർഷം
വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ പ്രൈമറി വിദ്യാലയമാണ് കൽപ്പറ്റ എച്ച്.ഐ.എം യുപി സ്കൂൾ. വിദ്യാർത്ഥികളുടെ ആധിക്യം കണക്കിലെടുത്ത് മാനേജ്മെൻറ് കമ്മിറ്റി പണി കഴിപ്പിച്ചതാണ് പുതിയ ബ്ലോക്ക്. വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ കൂട്ടുന്നതിന് വേണ്ടി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണ കുടുംബങ്ങളിലും ഗോത്ര വിഭാഗങ്ങളിലുമുള്ള കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ആധുനിക വൽക്കരിക്കുമ്പോൾ അതിൻറെ ഗുണഭോക്താക്കൾ സമൂഹത്തിൻ്റെ അടിത്തട്ടുകാർക്ക് ലഭിക്കുന്നുണ്ടെന്നാണ് വിദ്യാലയവും സമൂഹവും വിലയിരുത്തുന്നത്.
കൽപ്പറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ മാനേജർ പയന്തോത്ത് മൂസ അദ്ധ്യക്ഷത വഹിച്ചു, സ്കൂൾ കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവരാമൻ, വാർഡ് കൗൺസിലർ ശരീഫ ടീച്ചർ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളായ അഡ്വക്കറ്റ് കല്ലങ്കോടൻ മൊയ്തു, വി.എ അബ്ദുൽ മജീദ്, എം സി ഹുസൈൻ, എം പി ഹുസൈൻ, ഹാരിസ് ടി,
വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സൈമൺ വി എം, എച്ച് എം ഇൻ ചാർജ് ബീന മാത്യു, തുടങ്ങിയവർ സംബന്ധിച്ചു.ബ്ലോക്ക് നിർമ്മാണ എഞ്ചിനിയർക്ക് ഉപഹാര സമർപ്പണവും വായനാ വസന്തം പുസ്തക സമർപ്പണവും നടത്തി.
സ്കൂൾ മാനേജ്മെൻറ് സെക്രട്ടറി സി.മൊയ്തീൻ കുട്ടി സ്വാഗതവും സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സുലൈമാൻ ഇസ്മാലി നന്ദിയും രേഖപ്പെടുത്തി.



Leave a Reply