May 8, 2024

വനാന്തരങ്ങളിലെ ജലസ്രോതസ്സിനെ കണ്ടെത്താൻ പഠനം

0
Img 20211106 105706.jpg

സി.ഡി. സുനീഷിന്റെ റിപ്പോർട്ട്‌ 
കോഴിക്കോട്-ഒരു മണി ക്കൂർ മഴ പോലും താങ്ങാനാവാത്ത വിധം കേരളം ദുരന്തത്തെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ വനാന്തരങ്ങളിലെ ജല നിക്ഷേപത്തെ കുറിച്ചുള്ള പഠനം വരുന്നു.
പ്രളയ പ്രതിരോധവും ഫോറസ്റ്റ്‌ മാനേജ്‌മെന്റും ലക്ഷ്യമിട്ട്‌ വനങ്ങളിലെ ‘വെള്ള’ത്തെ കുറിച്ചുള്ള സമഗ്ര പഠനം വരുന്നു. റീബിൽഡ്‌ കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി സിഡബ്ല്യുആർഡിഎം (ജല വിഭവ വികസന വിനിയോഗ കേന്ദ്രം) നേതൃത്വത്തിലാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി വനങ്ങളിലെ മഴയും ജലശേഖരവും പഠന വിധേയമാക്കുന്നത്‌. മൂന്ന്‌ വർഷത്തെ പഠനത്തിനായി 1.4 കോടി രൂപയാണ്‌ സർക്കാർ വകയിരുത്തിയത്‌.
 സംസ്ഥാനത്തെ വനങ്ങളിൽ ലഭ്യമാകുന്ന മഴയുടെ അളവ്‌, അതിനനുസരിച്ചുള്ള നീരൊഴുക്ക്‌, ബാഷ്‌പീകരണ തോത്‌, ഭൂഗർഭ ജലം തുടങ്ങി സമഗ്ര വിവരങ്ങളുമെടുത്താണ്‌ ‘ഫോറസ്റ്റ്‌ ഹൈഡ്രോളജി അസെസ്‌മെന്റ്‌’ വഴി പൂർത്തിയാക്കുക. ഈ കണക്കുകൾ ലഭ്യമായാൽ ഏതൊക്കെ മേഖലകളിൽ, എത്ര അളവിൽ പ്രളയസാധ്യതയെന്ന്‌ കണ്ടെത്താനാകും. 
  മഴയുടെ അളവ്‌ നോക്കി കാടുകളിൽനിന്നുള്ള നീരൊഴുക്കും ഭൂഗർഭ ജലത്തിന്റെ തോതും നിർണയിക്കാം.
' വെള്ളം വരുന്ന വഴികളിലെല്ലാം ദുരന്തം ഒഴുകുന്ന 
സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ് സർക്കാർ ഈ പ0നത്തെ നോക്കി കാണുന്നത്.
 വരുംകാലങ്ങളിൽ പ്രളയ പ്രതിരോധ മാർഗങ്ങൾ മുൻകൂറായി നടപ്പാക്കാൻ നിർണായക ഘടകമായി ഈ റിപ്പോർട്ട്‌ ഉപയോഗിക്കാനാകുമെന്ന്‌ പഠനപദ്ധതി കോ–-ഓർഡിനേറ്ററും സിഡബ്ല്യുആർഡിഎം ഡയറക്ടറുമായ ഡോ. മനോജ്‌ പി സാമുവൽ പറഞ്ഞു. 
 വനങ്ങളുടെ സംരക്ഷണ നടപടികളും അനുബന്ധ പദ്ധതികളും നടപ്പാക്കാനും പഠന റിപ്പോർട്ട്‌ സഹായകമാവും. വനത്തിലെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ഗവേഷണത്തിനുമെല്ലാം ഇത്‌ ഗുണകരവുമാകും. അഗസ്‌ത്യമല, ആനമല, വയനാട്‌ എന്നിവിടങ്ങളിലാണ്‌ ശാസ്‌ത്രസംഘം പഠനം നടത്തുക. ഇതിനായി വിദഗ്‌ധരുമായി ചർച്ചചെയ്‌ത്‌ പ്രവർത്തന രീതിക്ക്‌ രൂപംനൽകി.
സൂക്ഷ്മമായ പഠനത്തിന് ശേഷം മഴ പെയ്തുണ്ടാകുന്ന ദുരന്തങ്ങൾക്ക് ഒരു പരിധി വരെ, വിരാമമിടാൻ കഴിയുമെന്നാണ് പ്രതീക്ഷ . വിവര ശേഖരണവും തുടങ്ങി. അടുത്തമാസം പഠനോപകരണങ്ങൾ വനത്തിൽ സ്ഥാപിക്കും. ലാൻഡ്‌ ആൻഡ്‌‌ വാട്ടർ മാനേജ്‌മെന്റ്‌ റിസർച്ച്‌ ഗ്രൂപ്പ്‌ വിഭാഗം ശാസ്‌ത്രജ്ഞൻ ബി വിവേകാണ്‌ സംഘത്തിലെ പ്രിൻസിപ്പൽ ഇൻവെസ്‌റ്റിഗേറ്റർ…
മാറുന്ന കാലാവസ്ഥ വ്യതിയാനവും അത് ഉണ്ടാക്കുന്ന ആഘാതവും നമ്മുടെ നില നില്പിനെ തന്നെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഈ പഠനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *