സ്‌കൂള്‍ യൂണിഫോം പദ്ധതി ആരംഭിക്കണം:എന്‍.ഡി. അപ്പച്ചന്‍

കല്‍പ്പറ്റ: പൊതു വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം നല്‍കണമെന്ന് ഡി.സി.സി.പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ജില്ലാ നേതൃക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരികുകയായിരുന്നു അദ്ദേഹം.
എട്ടാം ക്ലാസ് വരെയുള്ള ' കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമിനുള്ള കേന്ദ്രഫണ്ട് നിലവിലുള്ളതാണ്. പ്രസ്തുത തുക അനുവദിച്ചാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ സംഘടനാ പ്രവര്‍ത്തനത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ ആധാരമാക്കി സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ. അബ്ദുള്‍ മജീദും ,സംഘടനാ നേതാവ് -സാമൂഹ്യ നേതാവ് എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് ഡി.സി.സി.ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദും ക്ലാസുകള്‍ നയിച്ചു. എം.സുനില്‍കുമാര്‍ .ബിജു മാത്യം, അബ്രഹാം ഫിലിപ്പ്, ജോസ് മാത്യു, എം.വി ബിനു, വി.പി.പ്രേംദാസ് , കെ.കെ.പ്രേമചന്ദന്‍,ഷിജു കുടിലില്‍ ജോണ്‍സണ്‍ ഡിസില്‍വ, ടി.എം.അനൂപ്, കെ.സത്യജിത്ത്, ഷെര്‍ലി സെബാസ്റ്റ്യന്‍ കെ.സി.അഭിലാഷ്, എം.പി.സുനില്‍കുമാര്‍, ശ്രീജേഷ് ബി.നായര്‍ പി.മുരളീദാസ് സി.കെ സേതു, കെ.കെ.രാമചന്ദ്രന്‍ എം.ഒ.ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply