ലോഗോ പ്രകാശനം ചെയ്തു

സി.പി.ഐ.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ.കെ.ജി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.ഗഗാറിനും സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ. അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ പി.വി. സഹദേവൻ, എ.എൻ .പ്രഭാകരൻ, വി.വി. ബേബി , പി.കെ.സുരേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. ഉഷാകുമാരി , എം. സെയ്ദ് , ടി.ബി. സുരേഷ് , പി.കൃഷ്ണപ്രസാദ്, വൈത്തിരി ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി. രാമചന്ദ്രൻ , ജോബിസൺ ജെയിംസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി.എച്ച് മമ്മി സ്വാഗതവും സംഘാടക സമിതി ട്രഷറർ എം.വി. വിജേഷ് നന്ദിയും പറഞ്ഞു.
കാസർഗോഡ് സ്വദേശി ആദർശ് കൊട്ടാരത്തിൽ ആണ് ലോഗോ ഡിസൈൻ ചെയ്തത്.



Leave a Reply