April 20, 2024

പ്രളയബാധിതര്‍ക്കായി വീടൊരുങ്ങി; 13 വീടുകളുടെ താക്കോല്‍ദാനം നാളെ

0
Img 20211108 192243.jpg

കല്‍പ്പറ്റ: പുത്തുമലയില്‍ 2019ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ കേരള മുസ്്‌ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം നാളെ (ബുധന്‍). താക്കോല്‍ദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ വൈകുന്നേരം നാല് മണിക്ക് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
പുത്തുമലയില്‍ സര്‍ക്കാര്‍ സഹായത്തോടെ 13 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായത്. ആറ് വീടുകള്‍ ഹര്‍ഷം പദ്ധതിയിലും ഏഴെണ്ണം പുത്തൂര്‍ വയല്‍, കോട്ടനാട്, കോട്ടത്തറ വയല്‍ എന്നിവിടങ്ങളിലുമാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ വിഹിതമായ നാല് ലക്ഷം രൂപയോടൊപ്പം മൂന്നര ലക്ഷത്തോളം രൂപ മുടക്കിയാണ് ഓരോ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 
പുത്തുമല ഹര്‍ഷം പദ്ധതിയില്‍ അറുപതോളം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതി നല്‍കുന്നത് കാരന്തൂര്‍ മര്‍കസാണ്. 10 ലക്ഷം രൂപ ചെലവിലാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചത്. കേരള മുസ്്‌ലിം ജമാഅത്തിന്റെ പ്രവാസിഘടകമായ ഐ സി എഫ് ഗള്‍ഫ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് വീടുകള്‍ നിര്‍മിച്ചത്.
താക്കോല്‍ദാന ചടങ്ങില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. എം വി ശ്രേയാംസ്‌കുമാര്‍ എം പി, അഡ്വ. ടി സിദ്ദീഖ് എം എല്‍ എ, സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മൗലവി ബാഖവി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന നേതാക്കളായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി പി ഗഗാറിന്‍, എന്‍ ഡി അപ്പച്ചന്‍, പി പി എ കരീം, വിജയന്‍ ചെറുകര തുടങ്ങിയവര്‍ സംബന്ധിക്കും. 
പ്രളയകാലത്ത് എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനം ഏറെ പ്രശംസ നേടിയിരുന്നു. കേരള മുസ്്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നിരവധി സാന്ത്വന- സേവന പ്രവര്‍ത്തനങ്ങളാണ് പ്രളയ- കൊവിഡ് പ്രതിസന്ധിഘട്ടങ്ങളില്‍ ജില്ലയില്‍ നടക്കുന്നത്. വയനാട് മെഡിക്കല്‍ കോളജില്‍ ഏറ്റവും നൂതനമായ ഓക്സിജന്‍ പ്ലാന്റ് നല്‍കുന്നതും ഐ സി എഫാണ്. ജനപ്രധിനിധികളും രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി എസ് ശറഫുദ്ദീന്‍, എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുഹമ്മദലി സഖാഫി ചെറുവേരി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട്, എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *