പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനം;മുസ്ലിം ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു

കല്‍പ്പറ്റ: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ജില്ലയില്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ മുസ്ലിം ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. അലവി വടക്കേതില്‍, മജീദ് കരിമ്പനക്കല്‍, സി.കെ നാസര്‍, ഫഊഫ് വി.ടി, ബഷീര്‍.എന്‍, അഡ്വ. എപി മുസ്തഫ, പി.കുഞ്ഞൂട്ടി, എം.കെ നാസര്‍, ജൈന ജോയി, സരോജിനി, സാജിത.ടി.എം, ശ്രീജ വി, സംസാരിച്ചു.



Leave a Reply