സർപ്പക്കാവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യം : ചക്കുളത്ത്കാവ് രാധാകൃഷ്ണൻ നമ്പൂതിരി
മീനങ്ങാടി : ക്ഷേത്രങ്ങൾ നാടിന്റെ വളർച്ചക്കും നാഗക്കാവുകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും ആവശ്യമെന്ന് ചക്കുളത്ത് കാവ് ഭഗവതി ക്ഷേക്ഷേത്രം മുഖ്യകാര്യദർശി ബ്രഹ്മശ്രീ.രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. മീനങ്ങാടി മാതമൂല ശ്രീനാഗമാത നാഗരാജ ക്ഷേത്രത്തിലെ ഒന്നാം ഘട്ട വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിലേക്ക് എത്തിയ ആചാര്യന്മാരെ പൂർണകുംഭം നല്കി ക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീ ജെ സന്തോഷ് കുമാർ സ്വീകരിച്ചു. ക്ഷേത്രത്തിൽ പുതിയതായി പണിപൂർത്തിയാക്കിയ ഓഫീസ് സ്റ്റോർ കെട്ടിടത്തിന്റെയും ആൽത്തറയുടെയും നവീകരിച്ച ക്ഷേത്രതിരുമുറ്റത്തിന്റെയും സമർപ്പണം അദ്ദേഹം നടത്തി. ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കുന്ന സർപ്പക്കാവിന്റെയും നടപ്പന്തലിന്റെയും ശിലാസ്ഥാപനവും നിർവഹിച്ചു. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച രണ്ട് പ്രഭാമണ്ഡലങ്ങളുടെ സമർപ്പണ പൂജയും യജ്ഞാചാര്യന്മാരുടെ നേതൃത്വത്തിൽ നടന്നു.
സമർപ്പണ സമ്മേളനത്തിൽ പ്രസിഡണ്ട് ജെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജ്യോതിഷ് പി.കെ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ജയസൂര്യൻ നമ്പൂതിരി, ഡി.പ്രസന്നകുമാർ, കെ.കൃഷ്ണൻകുട്ടി, സജീവൻ രുദ്രദാസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply