March 29, 2024

റഫ്രിജറേറ്റഡ് വാക്‌സിന്‍ വാന്‍ അനുവദിച്ചു

0
Img 20211112 173838.jpg
  കൽപ്പറ്റ -കൊച്ചിന്‍ ഷിപ്യാര്‍ഡ് സാമുഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്കായി റഫ്രിജറേറ്റഡ് വാക്‌സിന്‍ വാന്‍ നല്‍കി. കേരളത്തിലെ ആദ്യത്തെ റഫ്രിജറേറ്റഡ് വാക്‌സിന്‍ വാനാണ് ഇതോടെ വയനാടിനു സ്വന്തമായത്. നിശ്ചിത ഊഷ്മാവില്‍ കൂടുതല്‍ സമയം കാര്യക്ഷമമായി വാക്‌സിനുകള്‍ ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് ഈ വാഹനം ഉപകരിക്കും. കോഴിക്കോട് വാക്‌സിന്‍ സ്റ്റോറില്‍ നിന്നും വാക്‌സില്‍ ജില്ലയില്‍ എത്തിക്കുന്നതിനും ഇവിടെ നിന്നും മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വാഹനം ലഭ്യമായതോടെ ഇത്തരം അവസ്ഥയ്ക്ക് മാറ്റം വരും. ജില്ലാ പ്ലാനിംഗ് ഓഫീസ് മുഖേന ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുകളാണ് കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ സി എസ് ആര്‍ പദ്ധതിയില്‍ ഉള്‍പെടുത്തി വാഹനം ലഭ്യമാക്കുന്നതിന് സഹായകരമായത്. ജില്ലാ കലക്ടര്‍ എ. ഗീത വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ആന്‍സി മേരി ജേക്കബ്, 
എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍ വി.അബൂബക്കര്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, എന്‍.എച്ച്.എം പ്രോഗ്രാം ഓഫീസര്‍ സജേഷ് ഏലിയാസ്, ഡി.റ്റി.പി.സി ഡി.എം മാനേജര്‍ അമിത് രമണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *