August 5, 2026

ശിശുദിനാഘോഷം; പോസ്റ്റര്‍ പ്രകാശനം നടത്തി

0
IMG_20211112_173855.jpg
By ന്യൂസ് വയനാട് ബ്യൂറോ
വനിതാ ശിശു വികസന വകുപ്പ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ഭരണകൂടം, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് 14 ശിശുദിനാഘോഷം പരിപാടിയുടെ പോസ്റ്റര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാമോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന് കൈമാറി പ്രകാശനം ചെയ്തു. കുട്ടികള്‍ക്കിടയില്‍ ലിംഗ സമത്വം വളര്‍ത്തിയെടുക്കുക, കുട്ടികള്‍കളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുക എന്ന സന്ദേശവുമായിട്ടാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആര്‍ട്ട് 14 എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 14 ന് ജില്ലാ കളക്ടര്‍ എ . ഗീത ഗവഃ ചില്‍ഡ്രന്‍സ് ഹോമില്‍ ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 14 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന  പരിപാടിയിൽ വിവിധ    ബോധവത്കരണ പരിപാടികള്‍ , വിവിധ മത്സര പരിപാടികള്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികള്‍ക്കും പൊതുസമൂഹത്തിനായും നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *