December 12, 2023

തിരുനെല്ലിക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

0
Img 20211113 095201.jpg
 

 തിരുനെല്ലി –   തിരുനെല്ലി ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു.  തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ വിളയിച്ച നെൽക്കതിർ കറ്റകളാക്കി പ്രതേക ചടങ്ങായി വാദ്യഘോഷങ്ങളോട് കൂടി ക്ഷേത്രജീവനക്കാർ ഏറ്റുവാങ്ങുകയും ദൈവത്താർ മണ്ഡപത്തിൽ എത്തിക്കുകയും ചെയ്യുന്നു. പുത്തരി ദിവസം വാദ്യഘോഷത്തോട് കൂടി നെൽക്കതിർ ക്ഷേത്രത്തിലെത്തിച് ക്ഷേത്ര മേൽശാന്തി ഇ. എൻ കൃഷ്ണനമ്പൂതിരി കതിർ പൂജ നടത്തി ഭക്തജനങ്ങൾക്ക് കതിർ വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *