September 26, 2026

മാനന്തവാടിയിൽ യുവതിയെ വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോവാൻ ശ്രമം;ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു, മൂന്നു പേർ ഒളിവിൽ

0
IMG_20211114_142102.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കാൺമാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ട യുവതി
കോടതിയിൽ നേരിട്ട് ഹാജരായ ശേഷം വാഹനത്തിൽതിരിച്ച് പോകുമ്പോൾ ഒരു സംഘമാളുകൾ തടഞ്ഞ് വച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമം.കഴിഞ്ഞ ദിവസമാണ് സംഭവം.
സംഭവത്തിൽ ഒരാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.വാഹനവും കസ്റ്റഡിയിലെടുത്തു.
പനമരംനെല്ലിയമ്പം ലക്ഷംവീട് കോളനിയിലെ ബീരാളി വീട്ടിൽ അബു (36) വിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. 
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മൂന്ന് പേരെ പിടികൂടാനുണ്ട്.
തൊണ്ടർനാട് പോലീസ് സ്റ്റേഷനിൽ തന്റെ
സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 8 ന് പരാതി നൽകിയിരുന്നു' ഇതേ തുടർന്ന് പതിനൊന്നാം തീയ്യതി സഹോദരി നേരിട്ട് മാനന്തവാടി കോടതിയിൽ ഹാജരാവുകയായിരുന്നു.
പിന്നീട് യുവതി സഞ്ചരിച്ച കാർ ദ്വാരക കമ്പിപാലത്തിന് സമീപം വെച്ച് ജീപ്പിലെത്തിയ സംഘം തടഞ്ഞു നിർത്തുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു.മറ്റ് പ്രതികൾ ഒളിവിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *